.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാഷിങ്ടൺ: അമെരിക്കൻ സർവകലാശാലകളിലെ ഗവേഷണത്തിനായുള്ള കോടിക്കണക്കിനു ഡോളർ വരുന്ന ധനസഹായവും ശാസ്ത്ര മേഖലയിലെ തൊഴിൽ ശക്തിയെയും വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിക്കഴിഞ്ഞു. ട്രംപിന്‍റെ ഏറ്റവും അടിയന്തിര ഭീഷണികൾ തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് അമെരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര സമൂഹങ്ങളിൽ ഒന്നിന്‍റെ വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
ബോസ്റ്റണിൽ വച്ചു നടന്ന ആ വാർഷിക സമ്മേളനത്തിൽ തങ്ങൾക്ക് എല്ലാ ഭാഗത്തു നിന്നും പ്രഹരം ഏൽക്കുന്നതു പോലെയാണ് അമെരിക്കൻ പ്രസിഡന്‍റിന്‍റെ നയങ്ങൾ എന്ന് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണ വൈസ് ചാൻസലർ റോജർ വാക്കിമോട്ടോ പറഞ്ഞു.
അമെരിക്കൻ പ്രസിഡന്‍റായി തന്‍റെ രണ്ടാമൂഴം തുടങ്ങിയപ്പോൾ തന്നെ ഡോണൾഡ് ട്രംപ് എൻഡോവ് മെന്‍റുകൾക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനും നിയമപരമായ രേഖകളില്ലാത്ത വിദ്യാർഥികളെ നാടു കടത്താനുള്ള സാധ്യതകളും അടങ്ങിയ ഉത്തരവുകൾ ഇറക്കിയതോടെ സർവകലാശാലകൾ കടുത്ത ആശങ്കയിലായി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്, നാഷണൽ സയൻസ് ഫൗണ്ടേഷൻ എന്നിങ്ങനെ
യുഎസിലെ പൊതു ഗവേഷണ ഫണ്ടിങിന്‍റെ മൂലക്കല്ലുകളായി കരുതുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന ദൂര വ്യാപകമായ മാറ്റങ്ങൾ ഇനിയും വരാനിരിക്കുന്നതായി ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. രണ്ട് ഏജൻസികളും ചേർന്ന് ഓരോ വർഷവും ആയിരക്കണക്കിനു പ്രൊജക്റ്റുകൾക്കുള്ള ധന സഹായമാണ് നൽകി വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിനു ഗവേഷകരെയും മറ്റു തൊഴിലാളികളെയും പിന്തുണയ്ക്കുന്ന പ്രൊജക്റ്റുകളാണ് പലതും.
ക്യാൻസറിനെ പ്രതിരോധിക്കാനും സമുദ്ര നിരപ്പിന്‍റെ വർധനവ് പരിഹരിക്കുന്നതിനും അഡ്വാൻസ് ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയവയ്ക്കും മറ്റുമുള്ള അമെരിക്കൻ ഗവേഷണ ശ്രമങ്ങൾക്ക് സാമ്പത്തിക നട്ടെല്ലു നൽകുന്ന ഈ ഏജൻസികളുടെ ഫണ്ട് ട്രംപ് വെട്ടിക്കുറച്ചതോടെ ശാസ്ത്ര ലോകം തന്നെ ആകെ അവതാളത്തിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിന്‍റെ ഫണ്ടിങിൽ 400 കോടി ഡോളർ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി നിർത്തി വെയ്ക്കാൻ ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടെങ്കിലും ട്രംപ് തന്‍റെ നീക്കവുമായി മുന്നോട്ട് പോകുക തന്നെയാണ്.
ഇത്തരത്തിൽ ട്രംപ് മുന്നോട്ടു പോകുകയും മറ്റ് ഏജൻസികളിലെല്ലാം ഈ ഉത്തരവുകൾ നടപ്പാക്കുകയും ചെയ്താൽ ആ സ്ഥാപനങ്ങളിലും അവരുടെ കമ്യൂണിറ്റികളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിനാശകരമാകും എന്ന് സർവകലാശാലകൾ മുന്നറിയിപ്പു തരുന്നു.