ഡോണൾഡ് ട്രംപ്, ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ് കാനൽ
വാഷിങ്ടൺ: വെനസ്വേലയ്ക്ക് പുറമെ ക്യൂബയ്ക്കെതിരേ കടുത്ത ഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വേനസ്വേലയിൽ നിന്നുള്ള സാമ്പത്തിക സഹായം ഉടൻ നിലയ്ക്കുമെന്നും വേഗം അമെരിക്കയുമായി ധാരണത്തിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അമെരിക്കയും ലാറ്റിനമെരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രംപിന്‍റ ഭീഷണി.
വെനസ്വേലയിൽ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് സമൂഹമാധ്യത്തിലൂടെ വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ ചുട്ട മറുപടിയുമായി ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡയസ് കാനൽ രംഗത്തെത്തി. ക്യൂബ പരമാധികാര രാഷ്ട്രമാണെന്നും എന്ത് ചെയ്യണമെന്ന് മറ്റൊരു രാജ്യം തങ്ങളോട് ആജ്ഞാപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.