.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ജൂലൈ 5ന് സുനാമിയെന്ന് പ്രവചനം; ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി സഞ്ചാരികൾ

 
World

ജൂലൈ 5ന് സുനാമിയെന്ന് പ്രവചനം; ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി സഞ്ചാരികൾ

തത്സുകിയുടെ പ്രവചനത്തോടെ തകർച്ചയിലേക്കു പോകുകയാണ് ജപ്പാനിലെ ടൂറിസം.

നീതു ചന്ദ്രൻ

ടോക്യോ: ഈ വർഷം ജൂലൈയിൽ ജപ്പാനിൽ വൻ സുനാമിയുണ്ടാകുമെന്ന പ്രവചനം വൈറലായതോടെ ജപ്പാനിലേക്കുള്ള ടിക്കറ്റ് കൂട്ടത്തോടെ റദ്ദാക്കി വിനോദസഞ്ചാരികൾ. ന്യൂ ബാബ വാങ്ക എന്ന പേരിൽ പ്രശസ്തയായ മാങ്ക കാർട്ടൂണിസ്റ്റ് റിയോ തത്സുകിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലാണ് 2025 ജൂലൈ 5ന് കടലിനടിയിലെ വൻ ഭൂചലനത്തിന്‍റെ ഫലമായി ജപ്പാനിൽ സുനാമിയുണ്ടാകുമെന്നും ജപ്പാനും ഫിലിപ്പീൻസും പരസ്പരം അടർന്നു മാറുമെന്നും പ്രവചിച്ചിരിക്കുന്നത്. ഇതു വൈറലായതോടെ ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2011ൽ തൊഹോകുവിൽ ഭൂകമ്പവും സുനാമിയുമുണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം ഫലിച്ചിരുന്നു. അന്നത്തെ സുനാമിയിൽ 18,000 പേരാണ് മരിച്ചത്. ഇതാണ് വിനോദസഞ്ചാരികളെ അലട്ടുന്നതും.

കിഴക്കൻ ഏഷ്യയിൽ നിന്നുള്ള സഞ്ചാരികൾ കൂട്ടത്തോടെ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്. ബ്ലൂംബെർഗ് ഇന്‍റലിജൻസിന്‍റെ റിപ്പോർട്ടുകൾ പ്രകാരം ഹോങ്കോങ്ങിലേക്കുള്ള ബുക്കിയിൽ 50 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. പലരും ട്രിപ്പ് റദ്ദാക്കി.

തത്സുകിയുടെ പ്രവചനത്തോടെ തകർച്ചയിലേക്കു പോകുകയാണ് ജപ്പാനിലെ ടൂറിസം. പ്രവചനത്തിൽ യാതൊരു കഴമ്പുമില്ലെന്ന് വിനോദസഞ്ചാര വകുപ്പ് പൊതുജനങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് മിയാഗി ഗവർണർ യോഷിഹിറോ മുറൈ പറയുന്നു.

തന്‍റെ പ്രവചനത്തെ മാത്രം വിശ്വസിച്ച് ഒന്നും ചെയ്യരുതെന്നും വിദഗ്ധരുടെ അഭിപ്രായം തടണമെന്നും തത്സുകിയും അഭ്യർഥിച്ചിട്ടുണ്ട്.

1995 ലെ കോബെ ഭൂചലനമാണ് തത്സുകി ആദ്യം പ്രവചിച്ചത്. പിന്നീട് 2011ലെ തൊഹോകു ഭൂചലനവും സുനാമിയും പ്രവചിച്ചു.

ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിൽ 2020ൽ ലോകം മുഴുവൻ ഒരു വൈറസ് പരക്കുമെന്നും പ്രവചിച്ചിരുന്നു. പിന്നീട് ഫ്രഡി മെർകുറി രാജ്ഞിയുടെ മരണവും പ്രവചിച്ചതു പോലെ നടന്നു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്