തുർക്കിയിൽ സൈനിക വിമാനം തകർന്നു വീണു; 20 മരണം
അങ്കാറ: തുർക്കിയിൽ സൈനിക കാർഗോ വിമാനം തകർന്നു വീണ് 20 മരണം. അസർബൈജാനിൽ നിന്ന് പറന്നുയർന്ന വിമാനം ജോർജിയയിൽ വച്ചാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായാണ് വിവരം.
പറന്നുയർന്ന വിമാനം ആകാശത്ത് വട്ടമിട്ടു പറക്കുന്നതും പിന്നാലെ കറുത്ത പുതയോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.