വിയറ്റ്നാമിൽ വീശിയടിച്ച് ബുവാലോയ് ചുഴലിക്കാറ്റ്; 12 മരണം, നിരവധി പേരെ കാണാതായി
ഹനോയ്: തിങ്കളാഴ്ച വിയറ്റ്നാം തിരത്ത് 133 കിലോമീറ്റർ വേഗത്തിൽഡ വീശിയടിച്ച ബുവാലോയ് ചുഴലിക്കാറ്റിൽ 12 പേർ മരിച്ചതായി സ്ഥിരീകരണം. 17 ഓളം പേരെ കാണാതായതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
വെള്ളത്തിൽ വീണും മരം കടപുഴകി വീണുമെല്ലാമാണ് എട്ടോളം പേർ മരിച്ചത്. ക്വാങ് ട്രൈ പ്രവിശ്യയിൽ നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ തിരമാലയിൽ പെട്ട് കാണാതായിട്ടുണ്ട്. അതിൽ ഉൾപ്പെട്ട 17 പേരെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം പൂർണമായും തടസപ്പെടുകയും ചെയ്തു. ബുവാലോയ് ചുഴലിക്കാറ്റ് ലാവോസിലേക്ക് നീങ്ങുന്നതിനിടെ ശക്തി കുറഞ്ഞതായാണ് വിവരം.
ഞായറാഴ്ച തന്നെ വിയറ്റ്നാമിലെ വിവിധയിടങ്ങളിൽ നിന്നായി ആയിരത്തിലധികം പേരെ ഒഴിപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച മുതൽ മധ്യ ഫിലിപ്പീൻസിൽ ബുവലോയി ചുഴലിക്കാറ്റിനെതുടർന്നുണ്ടായ കെടുതികളിൽ 20 മരണം റിപ്പോർട്ടുകളുണ്ട്.