യുഎഇ ബെൽജിയത്തിന് കുറ്റവാളികളെ കൈമാറി.

 

Representative image

World

മയക്കുമരുന്ന് കടത്ത്: കുറ്റവാളികളെ ബെൽജിയത്തിനു കൈമാറി യുഎഇ

ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസുള്ള മൂന്ന് അന്താരാഷ്ട്ര കുറ്റവാളികളെ നിയമനടപടികൾ പൂർത്തിയാക്കി യുഎഇ ബെൽജിയം ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി

UAE Correspondent

അബുദാബി: മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കടുത്ത കുറ്റകൃത്യങ്ങളിൽ പങ്കാളികളായ മൂന്ന് അന്താരാഷ്ട്ര ഒളിവ് പ്രതികളെ യുഎഇ ബെൽജിയം അധികൃതർക്ക് കൈമാറി. അന്താരാഷ്ട്ര നിയമപാലന സഹകരണത്തിന്‍റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര പോലീസ് സംഘടനയായ ഇന്‍റർപോളിന്‍റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ടായിരുന്ന ഈ പ്രതികളെ യുഎഇ സുരക്ഷാ വിഭാഗം നേരത്തെ രാജ്യത്ത് വെച്ച് പിടികൂടിയിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ബെൽജിയം ജുഡീഷ്യൽ അധികൃതർക്ക് ഇവരെ കൈമാറിയത്.

രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെയും കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും യുഎഇ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. കുറ്റവാളികൾക്ക് ഒളിച്ചിരിക്കാൻ രാജ്യം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് യുഎഇ ഇതിലൂടെ നൽകുന്നത്.

തുടക്കം കളറാക്കി, മധ‍്യനിര തകർന്നു; വിൻഡീസിനെതിരേ ഇന്ത‍്യ‍യ്ക്ക് 296 റൺസ് വിജയലക്ഷ‍്യം

അവസാന നിമിഷത്തിൽ സ്വർണം നഷ്ടമായി; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി

പൊലീസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

സോഷ‍്യൽ മീഡിയയിലൂടെ അപകീർത്തി പരാമർശം; അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരേ കേസ്

സ്കൂട്ടറിനു പുറകിലെ ഗിറ്റാറിന് ഹെൽമറ്റ് ഇല്ല; 500 രൂപ പിഴയിട്ട് എഐ ക്യാമറ