ഈ വർഷം ദുബായിലെത്തിയത് ഒരു കോടിയോളം വിദേശ സഞ്ചാരികൾ

 
World

ഈ വർഷം ദുബായിലെത്തിയത് ഒരു കോടിയോളം വിദേശ സഞ്ചാരികൾ

തന്ത്രപ്രധാനമായ സ്ഥാനം, മികച്ച കണക്റ്റിവിറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ദുബായ് നഗരത്തെ പ്രിയപ്പെട്ട ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്തിൽ നിർണായക പങ്ക് വഹിക്കുന്നു

ദുബായ്: ഈ വർഷം ആദ്യ പകുതിയിൽ ദുബായിൽ 98.8 ലക്ഷത്തിലധികം വിദേശ സഞ്ചാരികൾ എത്തിയതായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ദുബായ് നഗരത്തെ മാറ്റിയെടുക്കാനുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനത്തിന്‍റെ തെളിവാണ് ഈ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

''ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ഫലപ്രദമായ ആഗോള മാർക്കറ്റിംഗ് തന്ത്രവുമാണ് ഈ നേട്ടത്തിനു പിന്നിൽ''- ഷെയ്ഖ് ഹംദാൻ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

തന്ത്രപ്രധാനമായ സ്ഥാനം, മികച്ച കണക്റ്റിവിറ്റി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ദുബായ് നഗരത്തെ പ്രിയപ്പെട്ട ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

സൈബർ തട്ടിപ്പുകളിൽ ഇന്ത്യക്കാർക്ക് കഴിഞ്ഞ വർഷം നഷ്ടം 22,842 കോടി രൂപ

3 ജില്ലകളിൽ ഉരുൾ പൊട്ടൽ സാധ്യത; മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

നോവൽ തെറാപ്പി

പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 മരുന്നുകളുടെ വില കുറച്ചു

മുംബൈ-അഹമ്മദാബാദ് യാത്രയ്ക്ക് രണ്ട് മണിക്കൂർ; ബുള്ളറ്റ് ട്രെയ്ൻ ഉടൻ