യുഎഇ യാത്ര ചെയ്യാൻ സുരക്ഷിതമായ ഇടമെന്ന് യുകെ വിദേശകാര്യ മന്ത്രാലയം

 
World

യുഎഇ യാത്ര ചെയ്യാൻ സുരക്ഷിതമായ ഇടമെന്ന് യുകെ വിദേശകാര്യ മന്ത്രാലയം

മികച്ച സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും മുൻനിർത്തിയാണ് യാത്രാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.

UAE Correspondent

ദുബായ്: യുഎഇ യിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാർക്ക് ഏറ്റവും അനുകൂലവും സുരക്ഷിതവുമായി യാത്ര ചെയ്യാവുന്ന ഇടം എന്ന പദവി നിലനിർത്തി യു കെ വിദേശകാര്യ മന്ത്രാലയം . മേഖലയിൽ മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ ആശങ്കകൾ നിലനിൽക്കുമ്പോഴും യുഎഇ സുരക്ഷിതമാണെന്ന വിലയിരുത്തലിലാണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടത്.

വിനോദസഞ്ചാരത്തിനും ബിസിനസ്സ് ആവശ്യങ്ങൾക്കുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് യുണൈറ്റഡ് കിങ്ഡം സർക്കാരിന്‍റെ ഈ നിലപാട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ മികച്ച സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും മുൻനിർത്തിയാണ് യാത്രാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിനും ടൂറിസം മേഖലയ്ക്കും ഈ തീരുമാനം കൂടുതൽ കരുത്ത് പകരും. ടൂറിസം സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നുള്ള സന്ദർശകരുടെ ഒഴുക്ക് വർധിക്കാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തൽ.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്