കെയിർ സ്റ്റാർമർ
ലണ്ടൻ: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). വിഡിയോ പ്രസ്താവനയിലൂടെയാണ് യുകെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ ഇക്കാര‍്യം അറിയിച്ചത്.
ക‍്യാനഡയും ഓസ്ട്രേലിയയും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ വ‍്യക്തമാക്കിയിരുന്നു. യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായാണ് നിർണായക തീരുമാനം.