യുക്രെയ്ൻ ഉപ പ്രധാമന്ത്രി താരാസ് കാച്ച്ക

 

Thomas Traasdahl/Ritzau Scanpix/AFP

World

യുക്രെയ്ന് യൂറോപ്യൻ യൂണിയൻ അംഗത്വം ലഭിച്ചേക്കും

യൂറോപ്യൻ യൂണിയൻ അംഗത്വം യുക്രെയ്നു ലഭിച്ചാൽ അത് സെലൻസ്കിക്ക് ഒരു വലിയ വിജയമായിരിക്കും.

Reena Varghese

| തോമസ് ട്രാസ്ഡാൽ/റിറ്റ്‌സോ സ്കാൻപിക്സ്/എഎഫ്‌പി

യുക്രെയ്ൻ യൂറോപ്യൻ യൂണിയൻ അംഗത്വ പദവിയുടെ തൊട്ടടുത്ത്. നിലവിൽ യുക്രെയ്ന് യൂറോപ്യൻ യൂണിയൻ അംഗത്വം നൽകുന്നതിന് ഏറ്റവും കൂടുതൽ എതിർപ്പ് ഹംഗറിയ്ക്കാണ്. ഹംഗറിയുടെ മേൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്മർദ്ദം ഇപ്പോൾ ഇക്കാര്യത്തിൽ യുക്രെയ്ന് അനുകൂലമായി കൂടി വരുന്നതിനാൽ അടുത്തു തന്നെ യുക്രെയ്ൻ യൂറോപ്യൻ യൂണിയൻ അംഗമായി മാറിയേക്കും എന്ന് സൂചന നൽകി യുക്രെയ്ൻ ഉപ പ്രധാമന്ത്രി താരാസ് കാച്ച്ക.

ഹംഗറിയുടെ എതിർപ്പിനെ മറികടക്കാൻ സൃഷ്ടിപരമായ പരിഹാരങ്ങൾ സ്വീകരിച്ചു കൊണ്ട് ഈ വർഷാവസാനത്തോടെ യുക്രെയ്ൻ തങ്ങളുടെ യൂറോപ്യൻ യൂണിയൻ അംഗത്വശ്രമം മുന്നോട്ടു കൊണ്ടു പോകുമെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി താരാസ് കാച്ച്ക പൊളിറ്റിക്കോയ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ യുക്രെയ്ന് എതിരെ യൂറോപ്യൻ യൂണിയനിൽ സമർപ്പിച്ച വീറ്റോ നീക്കം ചെയ്യാൻ കടുത്ത സമ്മർദ്ദം നേരിടുകയാണിപ്പോൾ. ഈ വരുന്ന ഡിസംബറിൽ തന്നെ യുക്രെയ്നെ യൂറോപ്യൻ യൂണിയൻ അംഗമാക്കുന്നതിനുള്ള നിയമപരമായ നടപടികൾക്ക് യൂണിയൻ നേതാക്കൾക്ക് ഒപ്പു വയ്ക്കാനായേക്കും എന്നും കാച്ച്ക പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ 2023ൽ തന്നെ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ഔപചാരിക അനുമതി സെലൻസ്കിക്ക് കിട്ടിയതാണ്. എന്നാൽ യൂറോപ്യൻ യൂണിയനിലെ ആകെയുള്ള27 രാജ്യങ്ങളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ കീവ് അതിന്‍റെ നടപടികളുമായി മുന്നോട്ടു പോകൂ. യൂറോപ്യൻ യൂണിയൻ അംഗത്വം യുക്രെയ്നു ലഭിച്ചാൽ അത് സെലൻസ്കിക്ക് ഒരു വലിയ വിജയമായിരിക്കും.

അദ്ദേഹം അടുത്തയിടെ വാഷിങ്ടണിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുളള കൂടിക്കാഴ്ചയിൽ നിന്നും ഒഴിഞ്ഞ കൈയോടെയാണ് പുറത്തു വന്നതെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. നാറ്റോയിൽ ചേരാനുള്ള സെലൻസ്കിയുടെ ആവശ്യം ട്രംപ് നിരാകരിച്ചതാണ് ഇതിനു കാരണം. എന്നാൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ അമെരിക്കയല്ല, ഹംഗറിയാണ് തടസം നിൽക്കുന്നത്.

പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്

''അയ്യപ്പനൊപ്പം വാവർക്കും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം