ജോൺ ഫെലാൻ

 
World

ഇറാനുമായി സംഘർഷം നിലനിൽക്കെ നാവികസേനയിലെ ഉന്നത ഉദ‍്യോഗസ്ഥനെ പുറത്താക്കി യുഎസ്

നാവികസേന സെക്രട്ടറിയായ ജോൺ ഫെലാനെയാണ് യുഎസ് പുറത്താക്കിയത്

Aswin AM

വാഷിങ്ടൺ: ഇറാനുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നാവികസേനയിലെ ഉന്നത ഉദ‍്യോഗസ്ഥനെ യുഎസ് പുറത്താക്കി. നാവികസേന സെക്രട്ടറിയായ ജോൺ ഫെലാനെയാണ് യുഎസ് പുറത്താക്കിയത്.

പുറത്താക്കലിലേക്ക് നയിച്ച കാരണം ഇതുവരെ യുഎസ് വ‍്യക്തമാക്കിയിട്ടില്ല. ഔദ‍്യോഗിക പ്രസ്താവനയിലൂടെ പെന്‍റഗണാണ് ഇക്കാര‍്യം അറിയിച്ചത്. നേവി അണ്ടർ സെക്രട്ടറി ഹൂങ് കോയായിരിക്കും പുതിയ സെക്രട്ടറി.

2024ലാണ് ജോൺ ഫെലാനെ നേവി സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തനും പ്രതിരോധ സെക്രട്ടറിയുമായ പീറ്റ് ഹെഗ്സേത്തുമായി ജോൺ ഫെലാൻ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

പശ്ചിമ ബംഗാൾ വോട്ടെടുപ്പ്: 2 മണിക്കൂറിൽ 18.76% പോളിങ്

പോളിങ് സമയം നീട്ടണം; തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

പാറമേക്കാവിന്‍റെ പടക്കനിർമാണശാലയിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ വെടിമരുന്ന്; ഉടമയ്‌ക്കെതിരേ കേസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുന്ന ഒരാളുടെ ആരോഗ‍്യനിലയിൽ പുരോഗതി