World

ലോകബാങ്കിനെ നയിക്കാൻ ഇന്ത്യൻ വംശജൻ അജയ് ബംഗ

നിലവിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ വൈസ് ചെയർമാനാണ്. അജയ്പാൽ സിങ് ബംഗ എന്നതാണു മുഴുവൻ പേര്

MV Desk

ഇന്ത്യൻ വംശജനായ അജയ് ബംഗ (Ajay Banga) ലോകബാങ്ക് (World Bank) പ്രസിഡന്‍റാകും. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അജയ് ബാംഗയെ വേൾഡ് ബാങ്കിന്‍റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചു. നിലവിലെ പ്രസിഡന്‍റ് ഡേവിഡ് മൽപാസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയി‌ച്ചതോടെയാണ് പുതിയ നിയമനം. പൂനെ സ്വദേശി അജയ് ബംഗ മാസ്റ്റർകാർഡിന്‍റെ സിഇഒ ആ‍യിരുന്നു. നിലവിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ വൈസ് ചെയർമാനാണ്. അജയ്പാൽ സിങ് ബംഗ എന്നതാണു മുഴുവൻ പേര്.

പൂനെയിൽ ജനിച്ച ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളെജിൽ നിന്നും ബിരുദവും, അഹമ്മദാബാദ് ഐഐഎമ്മിൽ നിന്നും എംബിഎയും പൂർത്തിയാക്കി. നെസ്ലേയിലായിരുന്നു കരിയറിന്‍റെ തുടക്കം. പിന്നീട് ഇന്ത്യയിലും മലേഷ്യയിലുമായി സിറ്റി ബാങ്കിൽ ജോലി ചെയ്തു. 1996-ലാണ് അമെരിക്കയിൽ എത്തുന്നത്. തുടർന്നു പതിമൂന്നു വർഷത്തോളം പെപ്സികോയിൽ. പെപ്സികോയുടെ ഇന്ത്യൻ ഓപ്പറേഷൻസ് സിഇഒ ആയി വരെ ജോലി നോക്കി.

2009ലാണു മാസ്റ്റർകാർഡിന്‍റെ പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാകുന്നത്. അടുത്തവർഷം തന്നെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ചുമതലയേറ്റു. അദ്ദേഹത്തിന്‍റെ സാരഥ്യത്തിലാണ് മാസ്റ്റർകാർഡ് ആഗോളതലത്തിൽ വളർച്ച പ്രാപിച്ചത്. അജയ് ബംഗയ്ക്ക് 2016ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി