.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരേ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിനെതുടർന്ന് അമെരിക്ക സൈനിക നീക്കങ്ങൾ ആരംഭിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ നിരവധി യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് വക്താവ് വ്യക്തമാക്കി. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ ആരോക്കെയാണെന്നതോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
യുഎസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് എന്ന യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തായിരുന്ന കപ്പലാണ് ഇസ്രയേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്‌ക്വാഡ്രൺ വിമാനങ്ങളും മേഖലയിലേക്ക് തിരിക്കും.
അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് സൈനിക നീക്കം ആരംഭിച്ചത്. ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ 1200 പേർ കൊല്ലപ്പെട്ടതായാണ് വിവരം.