യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌

 
World

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും യുഎസ് കോടതി വ്യക്തമാക്കി

MV Desk

വാഷിങ്ടൺ: യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി പൗരത്വം ഉറപ്പാക്കുന്ന "ജന്മാവകാശ പൗരത്വം' റദ്ദാക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി. ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രീം കോടതി രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം അവകാശമാണെന്നു വിധിച്ചു. ട്രംപിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും യുഎസ് കോടതി.

യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് (അനധികൃത കുടിയേറ്റക്കാരുടെയോ, താൽക്കാലിക വിസയിലുള്ളവരുടെയോ മക്കളാണെങ്കിൽ പോലും) പൗരത്വം നൽകുന്നത് നിർത്തലാക്കാൻ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് 14ാം ഭരണഘടനാ ഭേദഗതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റ പദവിയോ പരിഗണിക്കാതെ പൗരത്വം ഉറപ്പാക്കുന്നതാണ് അമെരിക്കൻ ഭരണഘടനയിലെ ജന്മാവകാശ പൗരത്വ വ്യവസ്ഥ. എന്നാൽ, നയതന്ത്രപരമായ ഇളവുകളുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കൾ, യുഎസ് ഭൂപ്രദേശം കൈയടക്കിയ ശത്രുസേനയുടെ സൈനികർക്കുണ്ടാകുന്ന മക്കൾ തുടങ്ങിയവർക്ക് ഇത്തരത്തിലുള്ള പൗരത്വം ലഭിക്കില്ല.

രണ്ടാംതവണ അധികാരത്തിലെത്തിയ ഉടൻ ജന്മാവകാശ പൗരത്വം പൂർണമായി ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. അനധികൃതമായി രാജ്യത്ത് കുടിയേറിയവർ, രേഖകകളില്ലാത്ത കുടിയേറ്റക്കാർ തുടങ്ങിയവരുടെ മക്കളാണെങ്കിൽ പൗരത്വം ലഭിക്കില്ലെന്നായിരുന്നു ഈ ഉത്തരവിലെ പ്രഖ്യാപനം. ഇതാണു സുപ്രീം കോടതി റദ്ദാക്കിയത്. നേരത്തേ, ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതികളും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

എസ്‌ഐആര്‍; ചീഫ് ജസ്റ്റിസിനു കത്തയച്ച് പ്രതിപക്ഷം

എഐയിലേക്ക് ചുവടുമാറാന്‍ കെഎസ്ആര്‍ടിസി

മഴ; കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രതിഷേധക്കാര്‍; പാക് അധീന കശ്മീരില്‍ പ്രക്ഷോഭം കനക്കുന്നു