H-1B വിസക്കാർക്ക് മുന്നറിയിപ്പ്: യുഎസ് തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കുന്നു

 
World

H-1B വിസക്കാർക്ക് മുന്നറിയിപ്പ്: യുഎസ് തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കുന്നു

"H-1B തൊഴിൽ വിസയുള്ള വിദേശികൾക്ക് പകരം സ്വദേശികളെ സർവകലാശാല ജോലികൾക്കായി നിയമിക്കാൻ ഗവർണർ ഉത്തരവിട്ടു

Namitha Mohanan

വാഷിങ്ടൺ: തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കി യുഎസ്. പ്രധാനമായും അമെരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പ്രധാന നീക്കമാണിത്. വിസ പുതുക്കൽ അപേക്ഷകൾ സമർപ്പിക്കുന്ന വിദേശികൾക്ക് തൊഴിൽ അംഗീകാര രേഖകൾ സ്വയമേവ നീട്ടിക്കൊടുക്കുന്ന നടപടി യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അവസാനിപ്പിച്ചു. ഈ ഇടക്കാല തീരുമാനം ഒക്റ്റോബർ 30 (വ്യാഴം) മുതൽ പ്രാബല്യത്തിൽ വരും.

യുഎസിലെ വിദേശ തൊഴിലാളികൾക്കെതിരായ നടപടികൾക്ക് പുറമേ, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ബുധനാഴ്ച തന്‍റെ സംസ്ഥാനത്തെ സ്ഥാപനങ്ങളോട് "H-1B ദുരുപയോഗം" തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, വർക്ക് വിസയുള്ള വിദേശികൾക്ക് പകരം സ്വദേശികളെ സർവകലാശാല ജോലികൾക്കായി നിയമിക്കാൻ ഉത്തരവിട്ടു.

ലോകകപ്പ് സെമി: ഇന്ത്യക്ക് ബൗളിങ്, ടീമിൽ നിർണായക മാറ്റങ്ങൾ

ഇടുക്കിയിൽ മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

കുവൈറ്റിൽ നിന്നും നെടുമ്പാശേരിയിലേക്ക് വന്ന വിമാനത്തിൽ വച്ച് പുകവലിച്ചു; കാസർഗോഡ് സ്വദേശി അറസ്റ്റിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയിൽ ഇളവ്