കൂടുതൽ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിനു ധാരണയെന്ന് റൂബിയോ

 
World

കൂടുതൽ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിനു ധാരണയെന്ന് റൂബിയോ

ഇറാന്‍റെ സമ്പൂർണ ആണവ നിരായുധീകരണമാണ് തങ്ങളുടെ പ്രധാന അന്തിമ ലക്ഷ്യമെന്നും റൂബിയോ

Reena Varghese

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ പുരോഗതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുഎസ് വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി. ഹോർമൂസ് കടലിടുക്ക് നിലവിൽ തുറന്നിട്ടിരിക്കുകയാണെന്നും കപ്പലുകളുടെ ഗതാഗതം തുടരുന്നുണ്ടെന്നുമുള്ള അമെരിക്കയുടെ മുൻ നിലപാട് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മാർക്കോ റൂബിയോ വീണ്ടും ആവർത്തിച്ചു.

എന്നാൽ കൂടുതൽ കപ്പലുകൾക്ക് ഈ സമുദ്ര പാതയിലൂടെ സുരക്ഷിതമായി കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പുതിയൊരു കരാറിനായി വാഷിങ്ടൺ ശ്രമിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍റെ സമ്പൂർണ ആണവ നിരായുധീകരണത്തെക്കുറിച്ചുള്ള ദീർഘകാല ചർച്ചകളിലേയ്ക്ക് നീങ്ങുന്നതിനു മുമ്പായി ഹ്രസ്വകാലാടിസ്ഥാനത്തിൽ കൂടുതൽ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം സാധ്യമാക്കുന്നതിനായി ഇറാനും ഒമാനുമായി ചേർന്ന് യുഎസ് ചില ചർച്ചകളിൽ പങ്കാളികളാകുന്നുണ്ടെന്ന് റൂബിയോ അറിയിച്ചു. ഇറാന്‍റെ സമ്പൂർണ ആണവ നിരായുധീകരണമാണ് തങ്ങളുടെ പ്രധാന അന്തിമ ലക്ഷ്യമെന്നും റൂബിയോ വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

കേരളത്തിൽ 14,000 വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം; 'അക്വാഫിറ്റ്' പദ്ധതിക്ക് തുടക്കം

ചൂടിനെ പ്രതിരോധിക്കാൻ പട്ടി ഇറച്ചി സൂപ്പ് കഴിക്കൂ; ജനങ്ങൾക്ക് നിർദേശം നൽകി ഉത്തര കൊറിയ

കോടതിക്ക് വേറെ ജോലിയുണ്ട്; പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കാലാവധി നീട്ടി നൽകി കേന്ദ്രം