32 ക്യൂബൻ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

 
World

വെനസ്വേലയിലെ യുഎസ് ആക്രമണം; 32 ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

മഡൂറോയുടെ സുരക്ഷ ചുമതല‍യുണ്ടായിരുന്ന ക്യൂബൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്

Jisha P.O.

കാരക്കാസ്: വെനസ്വേലയിൽ അമെരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ 32 ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ക്യൂബൻ സർക്കാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മഡൂറോയുടെ സുരക്ഷാ ചുമതല‍യുണ്ടായിരുന്ന ക്യൂബൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ഇതാണ് ക്യൂബൻ സർക്കാർ സ്ഥിരീകരിച്ചത്.

വെനസ്വേല സർക്കാരിന്‍റെ അഭ്യർഥനപ്രകാരം ക്യബൻ സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും കരീബിയൻ സൈന്യത്തിന്‍റെ ദൗത്യത്തിൽ ഭാഗമായത്. തങ്ങളുടെ എതിർവശത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.

വെനസ്വേലയുടെ സഖ്യകക്ഷിയായ ക്യൂബ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സൈന്യത്തെയും പൊലീസിനെയും അവിടേക്ക് അയക്കാറുണ്ട്. വെനസ്വേലയിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായത്. അമെരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മഡൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

യുവതാരത്തിന് പരുക്ക്; ന‍്യൂസിലൻഡ് പരമ്പര‍യ്ക്ക് മുന്നേ ഇന്ത‍്യയ്ക്ക് തിരിച്ചടി

വിഷാംശം: ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്‌ലെ

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

പാലക്കാട്ട് ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥി? വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ