ഇറാനെ കീഴടക്കാൻ സഹായിച്ചത് ആന്ത്രോപിക് എഐ സാങ്കേതിക വിദ്യ

 

symbolic image

World

ഇറാനെ കീഴടക്കാൻ സഹായിച്ചത് ആന്ത്രോപിക് എഐ സാങ്കേതിക വിദ്യ

ലക്ഷ്യസ്ഥാനം കണ്ടെത്തുന്നത് മുതൽ ആക്രമണം നടത്തുന്നതു വരെയുള്ള കിൽ ചെയ്ൻ (Kill Chain) പ്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാൻ എഐ സഹായിച്ചു

Reena Varghese

വാഷിങ്ടൺ: അന്ത്രോപിക് കമ്പനിയുടെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇറാന്‍റെ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് അമെരിക്ക ബോംബ് വർഷം നടത്തിയത്. ഇറാനെതിരേയുള്ള സൈനിക നീക്കത്തിൽ അഭൂതപൂർവമായ കൃത്യതയും വേഗതയും കൈവരിക്കാൻ അമെരിക്കൻ സൈന്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതിക വിദ്യയാണ് സഹായിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.

24 മണിക്കൂറിനുള്ളിൽ ആയിരത്തോളം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. അന്ത്രോപിക് കമ്പനിയുടെ ക്ലോഡ് എന്ന എഐ മോഡലാണ് അമെരിക്കൻ സൈന്യം ഇതിനായി ഉപയോഗിച്ചത്. ലക്ഷ്യസ്ഥാനം കണ്ടെത്തുന്നത് മുതൽ ആക്രമണം നടത്തുന്നതു വരെയുള്ള കിൽ ചെയ്ൻ (Kill Chain) പ്രക്രിയയുടെ ദൈർഘ്യം കുറയ്ക്കാൻ എഐ സഹായിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടാനുള്ള നീക്കത്തിലും ക്ലോഡ് എഐ ഉപയോഗിച്ചിരുന്നു. എന്നാൽ തങ്ങളുടെ സാങ്കേതിക വിദ്യ ആയുധ നിർമാണത്തിനോ അക്രമത്തിനോ ഉപയോഗിക്കരുതെന്ന നിബന്ധന ലംഘിച്ചതിനെ അന്ത്രോപിക് എതിർത്തു. ഇതോടെ കമ്പനിയെ റാഡിക്കൽ ലെഫ്റ്റ് എഐ കമ്പനി എന്നു വിശേഷിപ്പിച്ച ട്രംപ് അന്ത്രോപിക്കുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ ഉത്തരവിട്ടു.

ഇപ്പോൾ ഇറാനെതിരേയുള്ള ആക്രമണത്തിനും ഈ സാങ്കേതിക വിദ്യ യുഎസ് ഉപയോഗിച്ചിരിക്കുകയാണ്.യുദ്ധത്തിന്‍റെ ആദ്യത്തെ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ മാത്രം 900 മിസൈലുകളാണ് അമെരിക്ക ഇറാനിലേയ്ക്ക് തൊടുത്തു വിട്ടത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വസതിക്കു നേരെ നടന്ന ആക്രമണവും ഇതേ കൃത്യതയോടെയാണ് നിർവഹിച്ചത്.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു; 2 തൊഴിലാളികളെ കാണാതായി

ഇറാന് ശക്തമായ തിരിച്ചടി നൽകും; മുന്നറിയിപ്പുമായി ട്രംപ്