പശ്ചിമേഷ്യയിൽ അമെരിക്ക വിന്യസിച്ചത് 1000 കരസേനാംഗങ്ങളെയും 5000 നാവികസേനാംഗങ്ങളെയും
file photo
വാഷിങ്ടൺ: ഒരു വശത്ത് വെടിനിർത്തൽ പ്രഖ്യാപനം നടത്തി മറുവശത്ത് തന്‍റെ സൈനിക സാന്നിധ്യം പശ്ചിമേഷ്യയിൽ ശക്തമാക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
സൈനിക നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമെരിക്കയുടെ 82ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള 1000 സൈനികർ ഉടൻ തന്നെ പശ്ചിമേഷ്യയിൽ എത്തും.
കരോലിൻ ലെവിറ്റ്
കൂടാതെ അന്തർവാഹിനി കപ്പലുകളിൽ പരിശീലനം നേടിയ 5000 നാവികസേനാംഗങ്ങളും ഇറാനിലെ യുദ്ധത്തിൽ പങ്കാളികളാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഉള്ള സൈന്യത്തിന്‍റെ കരുത്ത് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ.
ഇറാൻ യാഥാർഥ്യം അംഗീകരിക്കാൻ തയാറായില്ലെങ്കിൽ ഇതു വരെ കാണാത്ത രീതിയിലുള്ള പ്രഹരം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
അബ്ബാസ് അരാഗ്ചി
മധ്യ പൂർവേഷ്യയിലെ യുദ്ധംഅവസാനിപ്പിക്കാൻ അമെരിക്ക നൽകിയ കരാർ ടെഹ്റാൻ പരിശോധിക്കുകയാണെന്നും എന്നാൽ വ്യാപകമാകുന്ന ഈ പ്രാദേശിക സംഘർഷം അവസാനിപ്പിക്കാൻ നേരിട്ട് ചർച്ച നടത്താനുള്ള ഉദ്ദേശമില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
മധ്യസ്ഥരിലൂടെയാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും അരാഗ്ചി സ്റ്റേറ്റ് ടിവിയിലൂടെ പറഞ്ഞു. യുദ്ധം നാലാം ആഴ്ചയിൽ കടന്നിരിക്കെ ഇറാൻ തകർന്ന സ്ഥിതിയിലാണ് എന്ന് ട്രംപ് ആവർത്തിച്ചു.