ഇറാന്‍റെ നീക്കം: ആശങ്കയിൽ ജിസിസി രാജ്യങ്ങൾ

 
World

ഇറാന്‍റെ നീക്കം: ആശങ്കയിൽ ജിസിസി രാജ്യങ്ങൾ

ഇറാനിൽ നിന്നും കുവൈറ്റിനെ ലക്ഷ്യമാക്കി പതിമൂന്നു ബാലിസ്റ്റിക് മിസൈലുകളും പതിനേഴ് അത്യാധുനിക ഡ്രോണുകളുമാണ് ഒരേ സമയം തൊടുത്തു വിട്ടത്.

Reena Varghese

കുവൈറ്റ് സിറ്റി: നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറുകളെ പൂർണമായി ലംഘിച്ചു കൊണ്ട് സമീപകാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ വ്യോമാക്രമണം കുവൈറ്റിനെതിരേ നടത്തിയതോടെ ജിസിസി രാജ്യങ്ങൾ ഒന്നടങ്കം ഭീതിയിലായി.

ഇറാനിൽ നിന്നും കുവൈറ്റിനെ ലക്ഷ്യമാക്കി പതിമൂന്നു ബാലിസ്റ്റിക് മിസൈലുകളും പതിനേഴ് അത്യാധുനിക ഡ്രോണുകളുമാണ് ഒരേ സമയം തൊടുത്തു വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായതിനു സമാനമായ അതിശക്തമായ ആക്രമണമാണിത്. ജിസിസി രാജ്യങ്ങളിലെമ്പാടും വൻ സുരക്ഷാ ആശങ്കയ്ക്ക് ഇത് കാരണമായി.

കഴിഞ്ഞ തവണ ഒന്നാം വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതിനു തൊട്ടുമുമ്പും കുവൈറ്റിനു നേരെ ഇറാൻ കനത്ത ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇപ്പോൾ വീണ്ടും കുവൈറ്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്രയും വലിയ സൈനിക നീക്കം നടത്തിയത് ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി.

രാജ്യത്തെ പ്രധാന യാത്രാ-സാമ്പത്തിക കേന്ദ്രമായ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നത്. വിമാനത്താവളത്തിനു നേരെയുണ്ടായ ഈ ആക്രമണത്തെ മറ്റു ജിസിസി രാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

ഈ മേഖലയിൽ സർവീസ് നടത്തുന്ന എല്ലാ ഗൾഫ് എയർലൈനുകളും വിമാനത്താവളങ്ങളും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടുത്ത ഇരുപത്തിനാലു മണിക്കൂർ അതീവ

ജാഗ്രതയോടെ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ വ്യോമഗതാഗത സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഇറാന്‍റെ ഈ നീക്കത്തിനെതിരേ ശക്തമായ പ്രതികരണങ്ങൾ ജിസിസി രാജ്യങ്ങളിൽ നിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

'കള്ളൻ വിജയൻ' തലക്കെട്ട് വിവാദം: കെ.ആർ. അജയനെതിരേ നടപടിയെടുത്തിട്ടില്ല, അച്ചടി വൈകിയത് സാങ്കേതിക കാരണം മൂലമെന്ന് എം. സ്വരാജ്

ധർമേന്ദ്ര പ്രധാൻ സ്ഥിരമായി നുണ പറയുന്ന വ്യക്തിയെന്ന് കോൺഗ്രസ്

സിജെപി സമരത്തിന് പിന്തുണ; വിദേശ രാജ‍്യങ്ങളിൽ ഇന്ത‍്യക്കാരുടെ പ്രതിഷേധം

ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഇറാനെതിരായ സൈനിക നടപടി: ഇതുവരെ യുഎസ് എത്ര രൂപ ചെലവാക്കി‍? കണക്കുകൾ പുറത്ത്