WHO warning to Gaza on disease spread
WHO warning to Gaza on disease spread 
World

ഗാസയില്‍ അസുഖങ്ങള്‍ പടരുന്ന അവസ്ഥയുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗാസ: ഗാസയില്‍ അസുഖങ്ങള്‍ ആളുകളെ കൊന്നൊടുക്കുന്ന സാഹചര്യം അതിവിദൂരമല്ലെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുന്ന ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഉടന്‍ തന്നെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞു. ഗാസയിലെ ശുചിത്വ-ആരോഗ്യ സംവിധാനങ്ങളെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്നും അവര്‍ വ്യക്തമാക്കി.

യുദ്ധത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ക്യാംപുകളില്‍ കഴിയുന്ന പലര്‍ക്കും ശുദ്ധമായ കുടിവെള്ളമോ, മരുന്നുകളോ, പ്രതിരോധ മരുന്നുകളോ, കൃത്യസമയത്ത് ഭക്ഷണമോ ലഭിക്കുന്നില്ല. പലഭാഗത്തും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഗാസയിലെ അല്‍ ഷിഫ ആശുപത്രി തകര്‍ക്കപ്പെട്ടത് ഏറ്റവും വലിയ ട്രാജഡിയാണ്, മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. കോളറ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പടരാനുള്ള സാധ്യതയുണ്ട്. സാനിറ്റേഷന്‍ സംവിധാനങ്ങളും പൂര്‍ണമായും തകര്‍ന്നിരിക്കുന്നത് സ്ഥിതി വഷളാക്കുന്നുണ്ട്.

പല പ്രദേശങ്ങളിലും ശ്വാസകോശ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പുറത്തു വരുന്ന കണക്കുകളെക്കാള്‍ അപ്പുറമാണ് യഥാര്‍ഥ കണക്കുകള്‍. ശൈത്യകാലം എത്തുന്നതോടെ മഴയും വെള്ളപ്പൊക്കവുമൊക്കെ ഗാസയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കും.

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ