റഷ്യ-യുക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു: ട്രംപ്

 
World

റഷ്യ-യുക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു: ട്രംപ്

യുക്രെയ്നുമായി റഷ്യ സമാധാനക്കരാറിനു തയാറായാൽ പുടിനുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കു തയാറെന്നും ട്രംപ്

Reena Varghese

വാഷിങ്ടൺ: യുക്രെയ്നുമായി നിലനിൽക്കുന്ന യുദ്ധത്തിനു സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾക്ക് റഷ്യ എന്നു തയാറാകുന്നോ അപ്പോൾ റഷ്യൻ പ്രസിഡന്‍റുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ താൻ തയാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രൈനുമായും റഷ്യയുമായും അമേരിക്കയ്ക്ക് നല്ല ബന്ധം നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും മെച്ചപ്പെട്ട ബന്ധം ബിസിനസ് മേഖലയ്ക്കും ഗുണകരമാകുമെന്നും ട്രംപ് പറഞ്ഞു.

പുടിന്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് തയാറാകുമോ എന്ന ചോദ്യത്തിന്‌ റഷ്യന്‍ പ്രസിഡന്‍റ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍ സമാധാന കരാറിലേക്ക് നീങ്ങാന്‍ ഇരുപക്ഷവും തയാറാകുന്ന ശരിയായ സമയത്തായിരിക്കണം കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കി.സമാധാന കരാര്‍ തയ്യാറാക്കാന്‍ കഴിയുന്ന സമയത്താണ് കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്നും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

റഷ്യ, യുക്രൈന്‍ ഉള്‍പ്പെടെ എല്ലാവരുമായും നല്ല ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അത് വ്യാപാര രംഗത്തും വലിയ നേട്ടമുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. പുടിനുമായുള്ള കൂടിക്കാഴ്ച ഉടന്‍ തന്നെ സംഘടിപ്പിക്കാന്‍ കഴിയുമെങ്കിലും സമാധാന കരാര്‍ ഉണ്ടാവുന്ന സ സമയത്തേക്ക് കാത്തിരിക്കാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ-യുക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന തന്‍റെ നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. 2020ലെ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യന്‍ പ്രസിഡന്‍റ് പുടിനും യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ വലിയ വൈരാഗ്യമുണ്ടെന്നും എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമയം അടുത്തെത്തുകയാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പരിഹാരം തേടി ട്രംപും പുടിനും അവസാനമായി നേരില്‍ കണ്ടത് 2025 ഓഗസ്റ്റില്‍ അലാസ്‌കയിലായിരുന്നു. 2022ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ് - റഷ്യ തലവന്മാർ തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

ഉച്ചകോടിയില്‍ വെടിനിര്‍ത്തലോ ഔദ്യോഗിക കരാറോ ഒപ്പുവച്ചിരുന്നില്ലെങ്കിലും നിരവധി വിഷയങ്ങളില്‍ പുരോഗതിയുണ്ടായതായി ഇരുപക്ഷവും വ്യക്തമാക്കിയിരുന്നു. ഭാവിയിലെ ഉച്ചകോടി മറ്റൊരു ഔപചാരിക കൂടിക്കാഴ്ചയായി മാത്രം മാറാതെ സമാധാന കരാറിലേക്കുള്ള വ്യക്തമായ സാധ്യതയോടെയായിരിക്കണമെന്നാണ് ട്രംപിന്‍റെ ഇപ്പോഴത്തെ നിലപാട്.

പിഎം ശ്രീയില്‍ നിന്ന് ഇനി സര്‍ക്കാരിന് പിന്‍മാറാനാകില്ല; നടപടികളുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി

ഏഷ‍്യൻ ഗെയിംസ്: വീണ്ടും ഇന്ത‍്യൻ പുരുഷ ടീം കോച്ചായി വി.വി.എസ്. ലക്ഷ്മൺ

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; വിദ‍്യാർഥികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

എന്തിന് സുകുമാരക്കുറുപ്പാക്കി? പിന്നിൽ‌ ഗൂഢാലോചന; പ്രതികരണവുമായി ദാമോദര മേനോൻ