ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ്

 
World

ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ്

ബുധനാഴ്ച ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഡ്രോൺ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് കുവൈറ്റ് പുറത്തു വിട്ടത്

Reena Varghese

കുവൈറ്റ്: കുവൈറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ട് കുവൈറ്റ്. ബുധനാഴ്ച ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ഡ്രോൺ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് കുവൈറ്റ് പുറത്തു വിട്ടത്. ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ ഈ ശക്തമായ ആക്രമണത്തിനു തൊട്ടു പിന്നാലെയുള്ള ദൃശ്യങ്ങളാണ് കുവൈറ്റ് ജനറൽ ഡയറക്റ്ററേറ്റ് ഒഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി പുറത്തു വിട്ടത്. ആക്രമണത്തിൽ വിമാനത്താവളത്തിലെ വിവിധ സുരക്ഷാ സജ്ജീകരണങ്ങൾക്കും കെട്ടിടങ്ങൾക്കും ആ മേഖലയിൽ പ്രവർത്തിച്ചിരുന്ന ചില നയതന്ത്ര കാര്യാലയങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ 63 പേരിൽ വിമാനത്താവള ജീവനക്കാരും സാധാരണ യാത്രക്കാരും ഉൾപ്പെടുന്നതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബയോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ മണ്ണിടിച്ചിൽ; കുടുങ്ങിക്കിടക്കുന്നത് 1700 ട്രക്കുകൾ

പൊലീസ് വാൻ തടഞ്ഞതിന്‍റെ പേരിൽ സൈബർ ആക്രമണം; പരാതി നൽകി റിയ ആഹിർ