World

'എക്സി'ന് പാക്കിസ്ഥാനിൽ വിലക്ക്; ദേശീയ സുരക്ഷ മുൻ നിർത്തിയെന്ന് വിശദീകരണം

ബുധനാഴ്ച കോടതിയിലാണ് പാക് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമാബാദ്: എക്സ് പ്ലാറ്റ്ഫോമിന് ( ട്വിറ്റർ) വിലക്കേർപ്പെടുത്തി പാക്കിസ്ഥാൻ. ദേശീയ സുരക്ഷ മുൻ നിർത്തിയാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. കഴിഞ്ഞ ഫെബ്രുവരി മുതൽ പാക്കിസ്ഥാനിൽ എക്സ് ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ‍എന്നാൽ ഇതുവരെയും പാക്കിസ്ഥാൻ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരുന്നില്ല.

എക്സിന്‍റെ ദുരുപയോഗം തടയാൻ ആകാത്തതാണ് വിലക്കിന് കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച കോടതിയിലാണ് പാക് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു