നിർണായക ഹോർമൂസ് ചർച്ച മാറ്റി

 
World

നിർണായക ഹോർമൂസ് ചർച്ച മാറ്റി

സൗദിയുടെ ഭേദഗതികളും അഭിപ്രായ വ്യത്യാസങ്ങളും തിരിച്ചടിയായി

Reena Varghese

ദോഹ: ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സലാലയിൽ വച്ചു നടത്താനിരുന്ന ഇറാന്‍റെയും ഗൾഫ് രാജ്യങ്ങളുടെയും നിർണായക യോഗം മാറ്റി വച്ചതായി ഒമാൻ വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി അറിയിച്ചു. മേഖലയിലെ പൊതു സമവായം രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് യോഗം താൽക്കാലികമായി നീട്ടി വച്ചതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ചർച്ച മാറ്റി വയ്ക്കാൻ ഇറാനും ഒമാനും സംയുക്തമായി തീരുമാനിച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ മുഹമ്മദ് അലി ബക് സ്ഥിരീകരിച്ചു. ഒമാനും ഇറാനും തമ്മിൽ രൂപീകരിച്ച ധാരണാപത്രം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷയെയും സമുദ്ര പാതയുടെ ഭാവി നിലനിൽപ്പിനെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉന്നയിച്ച് സൗദി അറേബ്യ ചില സുപ്രധാന ഭേദഗതികൾ നിർദേശിച്ചതാണ് ചർച്ച നീളാൻ ഇടയാക്കിയത്.

ഹോർമൂസ് സമുദ്ര പാതയിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ നീക്കം നിയന്ത്രിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടു വരാൻ തയാറാണെന്ന് ഒമാനും ഇറാനും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സൗദിയുടെ ഭേദഗതികളും ഗൾഫ് രാജ്യങ്ങൾക്ക് ഇടയിലെ അഭിപ്രായ ഭിന്നതകളും കാരണം തൽക്കാലം ചർച്ച നിർത്തി വയ്ക്കാൻ ഇരു രാജ്യങ്ങളും നിർബന്ധിതരാകുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി