യുഎസ് സൈന്യത്തിന്‍റെ "പറക്കുന്ന പെട്രോൾ പമ്പ് ' വ്യോമപാതയിൽ വച്ച് കാണാതായി

 
World

യുഎസ് സൈന്യത്തിന്‍റെ 'പറക്കും പെട്രോൾ പമ്പ്' വ്യോമപാതയിൽ കാണാതായി

പറക്കുന്ന പെട്രോൾ പമ്പ് എന്ന് അറിയപ്പെടുന്ന ബോയിങ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് പറക്കുന്നതിനിടെ കാണാതായത്.

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ സൈന്യത്തിന്‍റെ വമ്പൻ ടാങ്കർ വിമാനം പറക്കുന്നതിനിടെ കാണാതായി. പറക്കുന്ന പെട്രോൾ പമ്പ് എന്ന് അറിയപ്പെടുന്ന ബോയിങ് കെസി 135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് പറക്കുന്നതിനിടെ കാണാതായത്. പേർഷ്യൻ ഗൾഫിനു മുകളിലൂടെ പറക്കുമ്പോൾ 7700 എന്ന അടിയന്തര സന്ദേശം നൽകിയതിനു പിന്നാലെയാണ് ഈ സൈനിക വിമാനം കാണാതായത്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസിന്‍റെ വമ്പൻ ടാങ്കർ വിമാനം കാണാതായത് ഏറെ നിരീക്ഷണങ്ങൾക്ക് വഴിയൊരുക്കി. യുഎഇയിലെ അൽ ദഫ്ര ബേസിൽ നിന്നുമാണ് ബോയിങ് കെ സി സ്ട്രാറ്റോ ടാങ്കർ ടേക്ക് ഒഫ് ചെയ്തത്.

ഖത്തറിനു സമീപത്ത് വച്ചാണ് ഈ വിമാനവുമായുള്ള ബന്ധം നഷ്ടമായത്. താഴ്ന്ന് പറക്കുന്നതിനു മുമ്പായി വായുവിൽ വൃത്താകൃതിയിലുള്ള പാറ്റേൺ വരച്ചാണ് വിമാനം അപായ സൂചന നൽകിയത്. പറക്കുമ്പോൾ വിമാനത്തിൽ നിന്ന് 7700 എന്ന അപായ സൂചന ലഭിച്ചതായി ഫ്ലൈറ്റ് റഡാർ 24 ഡാറ്റ വ്യക്തമാക്കുന്നു. സാധാരണയായി വിമാനത്തിനുള്ളിൽ ഗുരുതരമായ സാങ്കേതിക തകരാറുകളെന്തെങ്കിലും സംഭവിക്കുമ്പോഴാണ് പൈലറ്റുമാർ ഇത്തരം സന്ദേശം അയയ്ക്കുന്നത്.

ലഭ്യമായ ട്രാക്കിങ് വിവരങ്ങൾ പ്രകാരം സിഗ്നൽ നഷ്ടമാകുന്നതിനു മുമ്പായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും പിന്നീട് താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ഖമനേയിയുടെ ശവസംസ്കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവാവ് കുത്തേറ്റു മരിച്ചു

ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്റ്റർക്ക് എബോള സ്ഥിരീകരിച്ചു