ഗാസയിലേയ്ക്ക് 40,000 സൈനികരെക്കൂടി വിന്യസിച്ച് ഇസ്രയേൽ

 

file photo

World

ഗാസയിൽ 40,000 സൈനികരെ കൂടി വിന്യസിച്ച് ഇസ്രയേൽ

ഹമാസ് ശക്തമായതിനാൽ ഇനിയും 20,000 റിസർവ് സൈനികർ കൂടി ഇവിടേയ്ക്ക് എത്തുമെന്നും ഇസ്രയേൽ

ഗാസ: ഗാസയിൽ ശക്തമായ ആധിപത്യം സ്ഥാപിച്ച് ഗാസ പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി 40,000 സൈനികരെ കൂടി വിന്യസിച്ചതായി ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.ഇനിയും 20,000 റിസർവ് സൈനികർ കൂടി ഇവിടേയ്ക്ക് എത്തുമെന്നും ഹമാസ് ശക്തമായതിനാലാണ് കൂടുതൽ സേനയെ ഇവിടേയ്ക്ക് വിന്യസിക്കുന്നതെന്നും ഇസ്രയേൽ അറിയിച്ചു.

ഗാസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് വിമാനത്തിലൂടെ ജനങ്ങൾക്കിടയിൽ ലഘു ലേഖകൾ സൈനികർ വിതരണം ചെയ്തിരുന്നു. ഗാസയുടെ മിക്ക മേഖലകളും നിലവിൽ ഇസ്രയേൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

ഇപ്പോഴും ശക്തമായ ബോംബാക്രമണമാണ് ഇസ്രയേൽ ഇവിടെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ ഗാസയിൽ 63,633 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; കോടതി സ്വമേധയാ കേസെടുത്തു

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു