ട്രംപ് ജൂണിയർ ഇന്ത്യയിലേയ്ക്ക്

 

file photo

World

ട്രംപ് ജൂണിയർ ഇന്ത്യയിലേയ്ക്ക്

രാജസ്ഥാനിലെ ഹൈ-പ്രൊഫൈൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധ്യത

Reena Varghese

ഉദയ്പൂർ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകനും വ്യവസായിയുമായ ഡോണൾഡ് ട്രംപ് ജൂണിയർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ഒരു പ്രമുഖ ഇന്ത്യൻ-അമെരിക്കൻ ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിലെ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. അമെരിക്കൻ കോടീശ്വര പുത്രന്‍റേതാണ് ഈ വിവാഹം. ട്രംപ് ജൂണിയർ അദ്ദേഹത്തിന്‍റെ മുഴുവൻ കുടുംബത്തോടൊപ്പം ആണ് ഉദയ്പൂരിൽ എത്തുക. വിവിഐപി സുരക്ഷ ലഭിക്കുന്ന വ്യക്തിയായതിനാൽ ട്രംപ് ജൂണിയറിന്‍റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് സീക്രട്ട് സർവീസിൽ നിന്നുള്ള ഒരു സംഘം നേരത്തെ തന്നെ ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.

പ്രധാന വിവാഹ ചടങ്ങുകൾ ജഗ് മന്ദിർ പാലസിലും സിറ്റി പാലസിലെ മാണക് ചൗക്കിലുമായി 21,22 തിയതികളിൽ നടക്കും. ട്രംപ് ജൂണിയർ ലീല പാലസിൽ ആയിരിക്കും താമസിക്കുക. ട്രംപ് ജൂണിയറിന്‍റെ സന്ദർശനം കണക്കിലെടുത്ത് ഉദയ്പൂർ വിമാനത്താവളത്തിലും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി. ഈ ഹൈ പ്രൊഫൈൽ സന്ദർശനം ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യക്തിഗത, ബിസിനസ് ബന്ധങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്‌ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ച

ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

ബിഹാറിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ; നിതീഷിനൊപ്പം 22 മന്ത്രിമാർ അധികാരത്തിലേറും

എസ്ഐആർ: ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ മടങ്ങുന്നു

വൻ തിരക്കിൽ അയ്യനെ കാണാതെ മടങ്ങാൻ തീർഥാടക സംഘം; ദർശന സൗകര്യമൊരുക്കി പൊലീസ്