യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര തുൾസി ഗബ്ബാർഡുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് 

 
World

ഇന്ത്യയുമായി ഉഭയ താത്പര്യ വിഷയങ്ങൾ ചർച്ച ചെയ്തതു: തുൾസി ഗബ്ബാർഡ്

യുഎസിലെ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് ഗബ്ബാർഡിന്‍റെ പരാമർശം

വാഷിങ്ടൺ: യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഡയറക്റ്റർ ഒഫ് നാഷണൽ ഇന്‍റലിജൻസ് (ഡിഎൻഐ) തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തി. ഉഭയ താത്പര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇതിനെക്കുറിച്ച് വിനയ് ക്വാത്ര എക്സ് പ്ലാറ്റ് ഫോമിലാണ് കുറിച്ചത്. കഴിഞ്ഞ മാർച്ചിൽ ഒരു ബഹുരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ തുൾസി ഗബ്ബാർഡ് ഈ സന്ദർശന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും റൈസിന ഡയലോഗിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. ‌

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൺ സന്ദർശിച്ചപ്പോഴും തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

ഇന്ത്യക്കെതിരേ തീരുവ ചുമത്താനുളള ട്രംപിന്‍റെ നയം; വിമർശിച്ച് നിക്കി ഹേലി

അതി സുരക്ഷ മേഖലയിൽ നിന്ന് എംപിയുടെ മാല മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം

അധ്യാപികയുടെ ഭർത്താവിന്‍റെ ആത്മഹത്യ; ഉത്തരവാദി ഭരണകൂടമെന്ന് ജി. സുധാകരൻ