ഇറാനെതിരെ സൗദി

 

symbolic image

World

ഇറാനെതിരെ സൗദി

സംഘർഷം അവസാനിപ്പിക്കണമെന്ന് ചൈന

Reena Varghese

റിയാദ്: സൗദി അറേബ്യയിലെ അമെരിക്കൻ കോൺസുലേറ്റിനു നേരെ ഇറാൻ നൽകിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ തയാറെന്ന് സൗദി അറേബ്യ.പത്തോളം ഐആർജിസി ചാരന്മാരെ അറസ്റ്റ് ചെയ്തതായും സൗദി വ്യക്തമാക്കി.

ഇതിനിടെ ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. സംഘർഷത്തിൽ ഇറാനിൽ കുറഞ്ഞത് 787 പേരും ലെബനനിൽ ഏകദേശം 60 പേരും ഇസ്രയേലിൽ 20 പേരും കൊല്ലപ്പെട്ടു. ഇതു വരെ ആറ് യുഎസ് സൈനികരും കൊല്ലപ്പെട്ടു.

ബെയ്റൂട്ടിലും പരിസരത്തും ഇസ്രയേൽ വ്യോമാക്രമണങ്ങൾ ശക്തമാക്കി. ഇറാനും അമെരിക്കയും തമ്മിൽ അടിയന്തര ചർച്ചകൾ നടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനിലെ സ്ഥിതിഗതികളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ചൈന സൈനിക നടപടികൾ ഉടൻ നിർത്തി വയ്ക്കണമെന്നും സംഘർഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കാര്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും ഐക്യരാഷ്ട്ര സഭയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ?

ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ