ജസ്റ്റിൻ ട്രൂഡോ, സെലെൻസ്കി
ജസ്റ്റിൻ ട്രൂഡോ, സെലെൻസ്കി File pic
World

ക്യാനഡ സന്ദർശനത്തിനൊരുങ്ങി സെലെൻസ്കി

ടൊറന്‍റോ ക്യാനഡ സന്ദർശിക്കാനൊരുങ്ങി യുക്രൈൻ പ്രസിഡന്‍റ വൊളോഡിമിർ സെലെൻസ്കി. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് സെലെൻസ്കി ക്യാനഡയിലെത്തുന്നത്. വെള്ളിയാഴ്ച കനേഡിയൻ പാർലമെന്‍റിനെ സെലെൻസ്കി അഭിസംബോധന ചെയ്തേക്കും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സെലെൻസ്കി ക്യാനഡയിലെത്തുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് ഇരുവരും ഒരുമിച്ച് ഒട്ടാവയിലെ യുക്രേനിയൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

1.4 ദശലക്ഷം യുക്രൈൻ വംശജരാണ് ക്യാനഡയിലുള്ളത്. യുദ്ധത്തിൽ യുക്രൈന് പൂർണ പിന്തുണയാണ് ക്യാനഡ നൽകുന്നത്. യുദ്ധം ആരംഭിച്ചതിനു ശേഷം ഏതാണ്ട് 1,75000 യുക്രൈൻ പൗരന്മാർ ക്യാനഡയിലേക്കെത്തി. കൂടാതെ 7,00,000 പേർക്ക് രാജ്യത്തേക്ക് വരാനുള്ള അുമതി നൽകിയിട്ടുണ്ട്. ഇന്ത്യയും ക്യാനഡയും തമ്മിലുള്ള അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്ന സാഹചര്യത്തിലാണ് സെലെൻസ്കിയുടെ ക്യാനഡ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്