യുഎൻ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ്

 

file photo

World

ലെബനനിൽ പരിഹാരം സൈനികതലത്തിലല്ല, നയതന്ത്ര തലത്തിൽ മാത്രം

രൂക്ഷ വിമർശനവുമായി യുഎൻ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ്

Reena Varghese

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണത്തിൽ തകർക്കപ്പെട്ട ലെബനന്‍റെ അവസ്ഥയിൽ അതീവ ദു:ഖം രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ആക്രമണത്തിൽ പരിക്കേറ്റ സിവിലിയന്മാരെയും അഭയാർഥികളായ ലക്ഷക്കണക്കിന് ആളുകളെയും നേരിട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണ ലെബനനൻ ഒരു ശൂന്യഭൂമിയായി മാറാൻ സാധ്യതയുണ്ടെന്നും ഇസ്രയേൽ ഒഴിപ്പിക്കൽ ഉത്തരവു നൽകിയ തെക്കൻ ബെയ്റൂട്ട് പൂർണമായും ബോംബിട്ട് നശിപ്പിക്കപ്പെടാൻ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ലെബനനിലെ ജനങ്ങൾ ഈ യുദ്ധം തെരഞ്ഞെടുത്തതല്ലെന്നും അവർ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾക്ക് തനിക്ക് നൽകാനുള്ള സന്ദേശം വ്യക്തമാണെന്നും ഉടൻ തന്നെ പോരാട്ടവും ബോംബാക്രമണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധിക്ക് പരിഹാരം സൈനികമല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും യുഎന്നിന്‍റെ ചാർട്ടറുകളും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും നടപ്പിലാക്കുകയാണ് ഏകദേശ വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു സാഹചര്യത്തിലും സിവിലിയന്മാരെ ആദരിക്കുകയും അവർക്ക് സംരക്ഷണം നൽകുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലെബനന്‍റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും എല്ലാ രാജ്യങ്ങളും മാനിക്കണമെന്നും ഈ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു. ലെബനനിലെ നിലവിലെ ഭയാനകമായ സാഹചര്യത്തിൽ ലോകരാജ്യങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"അന്തിമ തീരുമാനം തെര‍ഞ്ഞെടുപ്പ് കമ്മിഷന്‍റേത്"; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

വാൽപ്പാറ ദുരന്തം; മരിച്ച അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും

വില്ലനായത് തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണം വിഷബാധമൂലം!

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്

പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉടൻ!! സൂചന നൽകി കേന്ദ്രം