.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊല്ലപ്പെട്ട പിഎച്ച്ഡി വിദ്യാർഥിയായ ശിവാങ്ക് അവസ്തി
credit: facebook /Shivank Awasthi
ടൊറാന്‍റോ: ക്യാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു. പിഎച്ച്ഡി വിദ്യാർഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. ടൊറാന്‍റോ സർവകലാശാലയുടെ സ്കാർബറോ ക്യാംപസിനു സമീപത്ത് വച്ചാണ് 20 കാരനായ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു വച്ചു തന്നെ ശിവാങ്ക് മരിച്ചു. മലയാളികളടക്കം നിരവധി ഇന്ത്യൻ വിദ്യാർഥികളാണ് ക്യാനഡയിൽ പഠനം നടത്തുന്നത്. കൊലപാതക വിവരം പുറത്തു വന്നതോടെ മലയാളികളായ വിദ്യാർഥികളടക്കം ആശങ്കയിലാണ്.
ഈ വർഷം ടൊറാന്‍റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41ാമത്തെ കൊലപാതകമാണിത്. പ്രതികൾ പൊലീസ് എത്തും മുമ്പേ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പ്രതികളെ കുറിച്ചുള്ള സൂചനകൾക്കായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.