കലാല‍യങ്ങൾ കലാപരഹിതമാകണം 
Special Story

കലാല‍യങ്ങൾ കലാപരഹിതമാകണം

കാലം മുന്നോട്ടു നീങ്ങുമ്പോൾ കേരളം പിന്നോട്ടാണോ നീങ്ങുന്നത് എന്ന സംശയം ഉദിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ഒരു സൽപ്പേരുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ രാജ്യത്തിന് മാതൃകയായ ഒരു സംസ്ഥാനമാണ് കേരളം. പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം പ്രചരിപ്പിച്ച നവോത്ഥാന നായകൻ കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചന്‍റെ കാഴ്ചപ്പാടും, വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്ന കവി കുഞ്ഞുണ്ണി മാഷിന്‍റെ ആപ്തവാക്യവും കേരളീയരുടെ മനസിൽ ജീവസുറ്റതായി നിലനിൽക്കുന്നു.

എന്നാൽ കാലം മുന്നോട്ടു നീങ്ങുമ്പോൾ കേരളം പിന്നോട്ടാണോ നീങ്ങുന്നത് എന്ന സംശയം ഉദിക്കുന്നു. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും വ്യക്തതയോടെ എഴുതാനുമുള്ള വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. സാമ്പത്തിക സൗകര്യമുള്ളവർ സ്വകാര്യ മേഖലയിൽ കെജി ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ കുട്ടികളെ പഠിപ്പിക്കുമ്പോൾ സാധാരണക്കാരൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ യോഗ്യതയുടെ കാര്യത്തിൽ മികവുള്ളവരാണെങ്കിലും അത്തരം സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായിരിക്കും. മറിച്ച്, സ്വകാര്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചമാണെങ്കിലും അധ്യാപക നിയമനത്തിൽ പലപ്പോഴും മാനദണ്ഡം നോക്കാറില്ല.

സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ വിദ്യാലയങ്ങൾ പഴയകാലത്തേക്കാൾ മെച്ചപ്പെട്ടു വരുന്നതിൽ ഏറെ ആശ്വാസമുണ്ട്. സംസ്ഥാന തലങ്ങൾ വരെ നടക്കുന്ന കലോത്സവങ്ങളും സ്പോർട്സുമെല്ലാം ശ്ലാഘനീയമാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തിൽ തന്നെ അറിയപ്പെടുന്ന ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ നമുക്കുള്ളൂ. എറണാകുളം മഹാരാജാസ് കോളെജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്, തലശേരി ഗവ. ബ്രണ്ണൻ കോളെജ് എന്നിവ അവയിൽ ചിലതാണ്. അതോടൊപ്പം എസ്എച്ച് കോളെജ് എറണാകുളം തേവര, സെന്‍റ് തെരേസാസ് കോളെജ് എറണാകുളം, സെന്‍റ് തോമസ് കോളെജ് തൃശൂർ തുടങ്ങിയ സ്വയംഭരണ കോളേജുകളും നിലവാരം പുലർത്തുന്നു. എന്നാൽ കോളെജുകളിലും സർവകലാശാലകളിലും മികച്ച റിസർച്ച് ഓറിയന്‍റഡ് പ്രോഗ്രാമുകൾ ഇല്ലെന്ന ആക്ഷേപം പരക്കെയുണ്ട്. യുജിസി ശമ്പളം ലഭിക്കുന്ന പല അധ്യാപകരും തങ്ങളുടെ കടമ നിർവഹിക്കാറില്ല എന്നതാണ് വാസ്തവം. അതിനാൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റിസർച്ചും അതുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും തയാറാക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്ന് പറയുന്നതുപോലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലോകമെമ്പാടും മാറ്റം വരുത്തുമ്പോൾ ആ മാറ്റം ഉൾക്കൊള്ളാൻ നമുക്കും കഴിയണം.

വളരെയധികം വിദ്യാർഥികളാണ് ഇന്ന് പുറം രാജ്യങ്ങളിൽ പഠിക്കാനായി പോകുന്നത്. അവർക്ക് അവിടെ മികച്ച പഠനവും ജോലിയും വരുമാനവും ലഭിക്കുന്നു എന്നതാണ് കാരണം. പുറം രാജ്യങ്ങളിൽ പോയി പഠിക്കേണ്ട എന്നു പറയാൻ കഴിയില്ലെങ്കിലും കഴിവുള്ള വിദ്യാർഥികളെ ഇവിടെത്തന്നെ നിലനിർത്താനും അവരുടെ കഴിവുകൾ രാജ്യത്തിന് പ്രയോജനപ്പെടുത്താനും കഴിയണം. അതിനായി ഇവിടെ മികച്ച വിദ്യാഭ്യാസം നടപ്പാക്കുകയും പഠനത്തോടൊപ്പം തൊഴിലിനുള്ള സാധ്യത സൃഷ്ടിക്കുകയും വേണം.

കക്ഷിരാഷ്‌ട്രീയത്തിന്‍റെ പേരിൽ പൊതുസമൂഹത്തിൽ കാണുന്ന പുഴുകുത്തുകൾ വിദ്യാഭ്യാസ മേഖലയിലും കടന്നുവന്നിരിക്കുന്നു. ജനാധിപത്യത്തിന്‍റെ കാവൽക്കാരായ പാർലമെന്‍റിലും നിയമസഭകളിലും കാണുന്ന അനാശാസ്യ പ്രവർത്തനങ്ങൾ കലാലയങ്ങളിലേക്കു പടരാതെ നോക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊണ്ടുക്കൊണ്ട് ഭാവിയിലെ ഭരണാധികാരികളായി മാറാൻ വിദ്യാർഥികൾക്ക് അവസരം കൊടുക്കാവുന്നതാണെങ്കിലും കലാലയങ്ങളിൽ അക്രമം പ്രോത്സാഹിപ്പിക്കരുത് എന്നും ജോത്സ്യൻ അഭിപ്രായപ്പെടുന്നു.

രാഹുലിനെതിരെയുളള പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശൻ

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടി

നടി നോറ ഫത്തേഹിയെ പോലെയാകാൻ ആവശ്യപ്പെട്ട് ഭർത്താവിന്‍റെ പീഡനം; പരാതിയുമായി യുവതി

''എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, താൻ പൊളിയാണ്'', രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചാറ്റ് പുറത്ത്

''വ‍്യാജൻ എന്ന പേര് മാറി കോഴിയായി, കേരളത്തിന് അപമാനം'': ഇ.എൻ. സുരേഷ് ബാബു