.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കടൽ വേണോ, കടൽ?

 
Special Story

കടൽ വേണോ, കടൽ?

കേരളത്തിൽ 5 സെക്റ്ററുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ.

Megha Ramesh Chandran

ഒരുപാടു പ്രതീക്ഷയോടെ പുതിയ സാറ്റലൈറ്റ് ചാനൽ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ തുടങ്ങിയ മാധ്യമ സ്ഥാപനമായ 'ദി ഫോർത്തി'ന്‍റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ജീന മട്ടന്നൂർ മത്സ്യബന്ധന ബോട്ടിൽ സഞ്ചരിച്ച് ചിത്രീകരിച്ച മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടിട്ട് രണ്ടുവർഷമെങ്കിലും ആയിട്ടുണ്ടാവുമെങ്കിലും അതിപ്പോഴും കൺമുന്നിലുണ്ട്. എന്നോടൊപ്പം ടെലിവിഷൻ ചാനലിൽ പ്രവർത്തിച്ചു തുടങ്ങിയ, അതിനിടയിൽ ജേണലിസം കോഴ്സ് പഠിക്കുക കൂടി ചെയ്ത ജീനയെ അഭിനന്ദിക്കുക മാത്രമല്ല, ആ മത്സ്യത്തൊഴിലാളി വീഡിയോയെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം കടലിൽ പോയിട്ട് ഒന്നും കിട്ടാതെ വന്ന മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം. 'അത് അസംഭാവ്യമല്ലേ' എന്നായിരുന്നു സംശയം. ഇന്ധനമടിക്കാനുള്ള പണം കടം വാങ്ങിപ്പോയിട്ടും ഒന്നും കിട്ടാതെ തിരികെ തീരമണയേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ പിന്നെയും പലേടങ്ങളിൽ നിന്നായി കേട്ടു. കാലാവസ്ഥാ വ്യതിയാനം മുതൽ ഒരുപാട് കാരണങ്ങൾ അതിനായി പറയാനുമുണ്ടായിരുന്നു.

ഇനി അവരുടെ പട്ടിണിക്കും വറുതിക്കും പുതിയൊരു കാരണം കൂടി വരികയാണ്: കടൽമണൽ ഖനനം. ഗുജറാത്തിലെ പോർബന്തറിൽ 3 ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പും ചെളിയും, കേരളത്തിൽ കൊല്ലത്തെ 3 ബ്ലോക്കുകളിൽ നിന്നും നിർമാണ ആവശ്യങ്ങൾക്കുള്ള കടൽ മണലും, ആൻഡമാനിലെ 7 ബ്ലോക്കുകളിൽ നിന്നും പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ പദ്ധതി.

ഖനനത്തിന്‍റെ പൊതു അവകാശം പൊതുമേഖലയ്ക്കായിരിക്കണം എന്ന 2002ലെ ഖനന നിയമം 2023ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. തീരദേശത്തുള്ള കരിമണൽ ഖനനത്തിന് സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശവും കേന്ദ്രം നിയമ ഭേദഗതി വഴി ഏറ്റെടുത്തിട്ടുണ്ട്. ഖനനത്തിനും സംസ്ക്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കു കൂടി അവകാശം ഉറപ്പിച്ചുകൊണ്ടാണ് നിയമ ഭേദഗതി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 3 നിയമങ്ങൾ കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്നിട്ടുണ്ട്.

കേരളത്തിൽ 5 സെക്റ്ററുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്റ്ററിലാണ് ഇപ്പോൾ ഖനനം നടത്തുക. തീരത്തുനിന്നും 33 കിലോമീറ്റർ അകലെയുള്ള ഒന്നാം ബ്ലോക്കിൽ 23 മിനറൽ ബ്ലോക്കുകളുണ്ട്. ഇവിടെ നിന്നും 100.33 ദശലക്ഷം ടൺ മണലാണ് എടുക്കുക. രണ്ടാം സെക്റ്റർ 30 കിലോമീറ്റർ അകലെയാണ്. അവിടെനിന്നും 100.64 ദശലക്ഷം ടൺ മണലും 27 കിലോമീറ്റർ അകലെയുള്ള മൂന്നാം സെക്റ്ററിൽ നിന്നും 101.45 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും. മൊത്തത്തിൽ 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലെടുക്കുന്നതിനാണ് ടെൻഡർ. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും 3,300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്ന ക്വയിലോൺ ബാങ്കിൽ നിന്നാണ് ഖനനം നടക്കുക.

ലോകത്തു തന്നെ ഏറ്റവും വലിയ മത്സ്യ ആവാസകേന്ദ്രമായ കൊല്ലം കടൽതിട്ട അഥവാ കൊല്ലം പരപ്പ് എന്നു പറയുന്നത് കൊല്ലം സൗത്ത്, കൊല്ലം നോർത്ത് സെക്റ്ററുകളിൽ ഉൾപ്പെടും. കൊല്ലം ജില്ലയിലെ പറവൂർ മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെ ഏകദേശം 3,300 ചതുരശ്ര കിലോമീറ്റർ വീസ്തീർണത്തിലും, 275 മീറ്റർ മുതൽ 375 മീറ്റർ വരെ ആഴത്തിലും വ്യാപിച്ചുകിടക്കുന്ന ഈ മേഖല കണവ, കൊഞ്ച്, വിവിധയിനം ചെമ്മീൻ വർഗങ്ങൾ, കലവ, മത്തി, അയല, ചൂര, വേളാ, നെയ്മീൻ തുടങ്ങിയ മീനുകളുടെ ആവാസ കേന്ദ്രമാണ്. മണിക്കൂറിൽ 10,000 കിലോ കിളിമീൻ ലഭിക്കുന്ന മേഖലയാണിത്. കടൽഖനനത്തിന്‍റെ ഫലമായി ഈ കടൽതിട്ടയും, ആവാസവ്യവസ്ഥയും പൂർണമായും നശിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉല്പാദന ക്ഷമതയുള്ള പ്രദേശമാണ് കൊല്ലം പരപ്പ്. ആയിരത്തോളം ട്രോൾ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ- ബോർഡ് വള്ളങ്ങളും ഇവിടെ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നു. കേരളത്തിലാകെയുള്ള 2 ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളിൽ നാലിലൊന്നും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്. ഖനനം നടന്നാൽ, കടലിലെ മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും തടസപ്പെടും. മത്സ്യ സമ്പത്ത് അവശേഷിക്കുന്ന അറബിക്കടലിനേയും, ബംഗാൾ ഉൾക്കടലിനേയും തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് കേരള ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

നിലവിൽ കടലാമയുടെ പേരിലും, സസ്തനികളുടെ പേരിലും കയറ്റുമതിക്ക് നിരോധനം നേരിടുന്ന മേഖലയാണിത്. മത്തിയുടെ തകർച്ചയിൽ നിന്നും ഇതുവരേയായിട്ടും മോചനം ലഭിച്ചിട്ടുമില്ല. ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ മേഖലയെ പൂർണമായും തകർക്കുന്ന നടപടിയാണ് ഖനനം. ഓഖിക്കു ശേഷം തീരത്ത് ആവർത്തിക്കുന്ന ദുരന്ത പ്രക്രിയ ഇതുമൂലം വേഗത്തിലാകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

സംസ്ഥാന പ്ലാനിങ് ബോർഡ് 2021ൽ പ്രസിദ്ധീകരിച്ച കേരള വികസന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവർഷം ഏകദേശം 9.12 ലക്ഷം ടൺ ആണ്. ഒരു ദിവസം ശരാശരി ഏകദേശം 2,000 മുതൽ 2,500 ടൺ വരെ. ഇതിന്‍റെ ഏകദേശം 60 ശതമാനം മാത്രമാണ് കേരളത്തിൽ പിടിക്കുന്നത്. നമ്മുടെ രാജ്യത്താകെയുള്ള കടൽ തീരത്തിന്‍റെ 8 ശതമാനം കേരളത്തിന്‍റേതാണ്. പിടിക്കുന്ന മത്സ്യത്തിന്‍റെ 15 മുതൽ 20 വരെ ശതമാനവും കേരളത്തിൽ നിന്നാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 15 ലക്ഷത്തിലധികം പേർക്ക് ജീവിതമാർഗം പ്രദാനം ചെയ്യുന്നതാണ് മത്സ്യമേഖല. സജീവമായി ജോലിചെയ്യുന്ന രണ്ടര ലക്ഷത്തിനു മേൽ മത്സ്യത്തൊഴിലാളികൾ ഉണ്ട്.

ഇതിനു പുറമേ അനുബന്ധ മേഖലയിലായി ലക്ഷക്കണക്കിനു പേർ ജോലി ചെയ്യുന്നു. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മറൈൻ ആൻഡ് കോസ്റ്റൽ സർവ്വേ ഡിവിഷൻ നടത്തിയ പഠനത്തിൽ, ഇപ്പോൾ തന്നെ കേരളതീരത്തെ കടലിൽ നിന്ന് 745 മില്യൺ ടൺ നിർമാണാവശ്യങ്ങൾക്കുള്ള മണൽ ഖനനം ചെയ്തെടുക്കാമെന്ന് കണ്ടെത്തൽ. തീരദേശം മുതൽ 12 നോട്ടിക്കൽ മൈൽവരെയുള്ള "ഇന്ത്യൻ ടെറിട്ടോറിയൽ വാട്ടേഴ്‌സ്' ഭാഗത്തും 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഇക്കണോമിക് എസ്ക്ലൂസീവ് സോണിന്‍റെ ഭാഗത്തും ഈ മണൽ വിന്യാസമുണ്ടെന്നാണ് പഠനം. ഈ മണൽ ഖനനം ചെയ്തെടുത്ത് വില്പന നടത്തുന്നതിന് താല്പര്യമുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് താല്പര്യപത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ടെൻഡർ നടപടികൾ പൂർത്തിയാകുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

കേരളത്തിൽ നിർമ്മാണാവശ്യങ്ങൾക്കായി ഒരു വർഷം 30 മില്യൺ ടൺ മണൽ വേണമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 25 വർഷത്തേക്ക് കേരളത്തിലെ നിർമാണാവശ്യങ്ങൾക്കുള്ള മണൽ ഒന്നാം ഘട്ടത്തിൽ തന്നെ കടൽ ഖനനം ചെയ്തെടുക്കാമെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. കാലാകാലങ്ങളിൽ സമുദ്രനിരപ്പിൽ ഉണ്ടായ മാറ്റത്തിന് അനുസൃതമായി സമുദ്രത്തോട് ചേരുന്ന നദികളുടെ വിന്യാസത്തിനനുസരിച്ച് അവ നിക്ഷേപിച്ച മണൽ സഞ്ചയങ്ങളാണ് ഓഫ്‌ഷോർ മണൽ നിക്ഷേപങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കേരള തീരത്തിന്‍റെ ഭാഗമായ 5 പ്രധാനപ്പെട്ട മേഖലകളാണ് നിലവിൽ മണൽ സഞ്ചയങ്ങളായി കണ്ടെത്തിയിട്ടുള്ളത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവയാണ് അവ. ഈ മേഖലയിൽ കടലിൽ ഏകദേശം 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴത്തിൽ മണൽ നിക്ഷേപമുണ്ടെന്ന് പഠനത്തിൽ പറയുന്നു.

പറവൂർ കായൽ, അഷ്ടമുടിക്കായൽ, കായംകുളം കായൽ, പമ്പാ നദി, വേമ്പനാട്ടു കായൽ, പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവ കടലിൽ പതിക്കുന്ന സ്ഥലങ്ങളോ അവയോട് ചേർന്നുള്ള പ്രദേശങ്ങളോ ആണ് ഇപ്പോൾ സെക്റ്ററായി കണക്കായിട്ടുള്ള മേഖലകൾ. ഈ നദികളും കായലുകളും വഹിച്ചുകൊണ്ടുവരുന്ന മണലുകളും, കാറ്റ് തിരമാല സമുദ്രജല പ്രവാഹങ്ങൾ കടലിലെ നീരൊഴുക്കുകൾ വേലിയേറ്റം- വേലിയിറക്കം എന്നിവയുടെ ഫലമായി ഒഴുകിയെത്തുന്നതുമായ മണലുകളും ദീർഘാനാളുകളായി അടിഞ്ഞു കൂടിയാണ് കടലിന്‍റെ അടിത്തട്ടിൽ മണൽ ബ്ലോക്ക് രൂപംകൊള്ളുന്നത്.

ഖനന പദ്ധതി കടലിന്‍റെ ജൈവ വൈവിധ്യത്തെയോ ആവാസ വ്യവസ്ഥയെയോ കടലും കടൽ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ- സാമ്പത്തിക അവസ്ഥയെയോ പരിഗണിക്കുന്നതേയില്ല. നമ്മുടെ കടലും കടൽ തീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണെന്ന് കാലാവസ്ഥാ നിരീക്ഷകരും പരിസ്ഥിതി ശാസ്ത്രജ്ഞരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും കടൽ പരിസ്ഥിതിയിലും കടൽ ജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. കടലിൽ നടത്തുന്ന മണൽ ഖനനം മത്സ്യസമ്പത്തിനേയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ഏറെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിൽ ഖനനത്തിനായി ഉദ്ദേശിക്കുന്ന 5 സെക്റ്ററുകളും മത്സ്യസമ്പത്തിന്‍റെ വലിയ കലവറകളാണ്.

സമുദ്രത്തിന്‍റെ അടിത്തട്ടിൽ നിന്ന് ലോഹങ്ങളും ധാതുക്കളും വേർതിരിച്ചെടുക്കുന്ന രീതിയാണ് ആഴക്കടൽ ഖനനം. മനുഷ്യർക്കും ജൈവവൈവിധ്യത്തിനും ഉണ്ടാകുന്ന ഒട്ടേറെ അപകടസാധ്യതകൾക്കൊപ്പം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള സമുദ്രങ്ങളുടെ ശേഷിയെ ബാധിക്കുമെന്നുമാത്രമല്ല, ആ കഴിവിനെ പരിഹരിക്കാനാകാത്ത വിധം നശിപ്പിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

"കടലിലെ ധാതുക്കളുടെ വികസനവും നിയന്ത്രണവും' സംബന്ധിച്ച 2002ലെ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് ആരാഞ്ഞപ്പോൾ തീരത്തിലും കടലിനും മേലുള്ള അധികാരം കവരുന്ന, മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന നിയമത്തെ കേരളം എതിർത്തു. കടൽ ഖനനം സമുദ്ര, കായൽ മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കും.

ഈ നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിന്‍റെ ശക്തമായ വിയോജിപ്പും മാറ്റം വരുത്തേണ്ട ഭേദഗതികളും സംബന്ധിച്ച് കേന്ദ്ര സർക്കാരിന് വിശദമായ കത്ത് നൽകിയിരുന്നു. സ്വതന്ത്രമായി മത്സ്യബന്ധന - അനുബന്ധ തൊഴിൽ നടത്തിയിരുന്നവർ പുറത്താകും. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതാണെന്നും കേരളം ചൂണ്ടിക്കാട്ടി.

കടലിന്‍റെ അടിത്തട്ടിലെ ഖനനം ചെമ്മീൻ, മത്തി, അയല, ആവോലി, കണവ എന്നിവ ഉൾപ്പെടെയുള്ളവയുടെ നാശത്തിന് ഇടയാക്കും. കൂടാതെ പവിഴപ്പുറ്റുകൾ, കടൽച്ചെടികൾ, ഞണ്ടുകൾ തുടങ്ങിയവയുടെ നാശത്തിനും കാരണമാകുന്നു. ഓരോ ആഴക്കടൽ ഖനനവും 30 വർഷത്തെ ലൈസൻസ് കാലയളവിൽ 8,000 മുതൽ 9,000 ചതുരശ്ര കിലോമീറ്റർ വരെ കടൽത്തീരത്തെ ഇല്ലാതാക്കും. ഖനന സമയത്ത് കപ്പലുകളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം, അവശിഷ്ടങ്ങൾ, അവശിഷ്ട ലോഹങ്ങൾ എന്നിവ നൂറുകണക്കിന് കിലോമീറ്റർ അകലെ ഒഴുകും. ഇത്‌ സമുദ്ര ആവാസ വ്യവസ്ഥയെ തകർക്കും. കേരളം കടലെടുത്താലും ഒന്നുമില്ലെന്നാണോ കേന്ദ്ര സർക്കാർ വിചാരിക്കുന്നത്?

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്