മന്‍മോഹനെ മറികടന്നു; ചെങ്കോട്ടയിൽ മോദിക്ക് 11-ാം ഊഴം 
Independence Day

മന്‍മോഹനെ മറികടന്നു; ചെങ്കോട്ടയിൽ മോദിക്ക് 11-ാം ഊഴം

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഈ പട്ടികയിൽ മുന്നിൽ- 17 തവണ.

ന്യൂഡൽഹി: രാജ്യം എഴുപത്തെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തുടർച്ചയായ പതിനൊന്നാം തവണ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ, ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയാകും മോദി. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഈ പട്ടികയിൽ മുന്നിൽ- 17 തവണ. രണ്ടാം സ്ഥാനത്തുള്ള ഇന്ദിര ഗാന്ധി 16 തവണ ചെങ്കോട്ടയിൽ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഈ അവസരം 10 തവണ ലഭിച്ചു.

പ്രധാനമന്ത്രിയായി മൂന്നാമൂഴത്തിൽ മോദിയുടെ ആദ്യ സ്വാതന്ത്ര്യദിനമാണിത്. പുതിയ സർക്കാരിന്‍റെ അജൻഡകളും 10 വർഷത്തെ ഭരണത്തിന്‍റെ നേട്ടങ്ങളും പ്രധാന നയപരിപാടികളും ഇന്നത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി വിശദീകരിച്ചേക്കും. വികസിത ഭാരതമെന്ന സങ്കൽപ്പത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുമെന്നു കരുതുന്നു. ബംഗ്ലാദേശിലെ പ്രതിസന്ധിയും ഹിന്ദു വിരുദ്ധ ആക്രമണവും പ്രസംഗത്തിൽ ഉൾപ്പെടുത്തുമോ എന്നതാണ് ആകാംക്ഷ.

പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുമോ എന്നും രാജ്യം കാത്തിരിക്കുന്നു. 10 വർഷത്തിനു ശേഷം രാജ്യത്ത് പ്രതിപക്ഷം ശക്തമായിരിക്കെ ജനപ്രിയ പദ്ധതികളിലൂടെ പിന്തുണ തിരിച്ചുപിടിക്കാൻ ശ്രമിച്ചേക്കാമെന്നു വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ 10 വർഷവും മോദിയുടെ പ്രസംഗത്തിൽ ജമ്മു കശ്മീർ ഇടംപിടിച്ചിരുന്നു. 370ാം അനുച്ഛേദം നീക്കിയശേഷം അഞ്ചു വർഷം പിന്നിടുന്ന കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തവണയും സംസ്ഥാനത്തെക്കുറിച്ച് പരാമർശമുണ്ടാകും. റോഡ്, റെയ്‌ൽ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ, വഖഫ് ബിൽ തുടങ്ങിയവയും പ്രസംഗത്തിൽ സ്ഥാനം പിടിക്കുമെന്നാണു കരുതുന്നത്.

നിപ: 3 ജില്ലകളിൽ ജാഗ്രത നിർദേശം; ഉന്നതതല യോഗം ചേർന്നു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വാനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു