Special Story

കണ്ണകലെ ഇടുക്കി ഡാം...ഇത് ഭൂമിയിലെ സ്വർഗം!!

#നമിത മോഹനൻ

കാൽവരി മൗണ്ട്... ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുടെ ഇടം. ഇരു വശങ്ങളിലുമായി പച്ചപ്പുനിറഞ്ഞ മലകളും അതിനു നടുവിൽ നീലനിറത്തിൽ വിശാലമായി കിടക്കുന്ന ഇടുക്കി ഡാമും പിന്നെ കാടുകളും താഴ്‌വരകളുമൊക്കെയായി പ്രകൃതിയിലെ മനോഹാരിതയും ഇടുക്കിയുടെ നിഷ്ങ്കളങ്കതയും ഉൾക്കൊള്ളുന്ന ഇടം.     

 കുറുവൻ കുറത്തി മലകൾക്കിടയിൽ കെട്ടിനിർത്തിയിരിക്കുന്ന നീല ജലവും ഇടുക്കി ആർച്ച് ഡാമും കാണുവാനായി മാത്രമല്ല, അങ്ങ് മലമുകളിൽ കേറിച്ചെന്ന് പച്ചപ്പുമൂടിയ ഇടുക്കിയെ മുഴുവനായി കാണുന്നതിനുവേണ്ടിക്കൂടിയാണ് അയൽ ജില്ലകളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടെ എത്തുന്നത്

രാവിലെയും വൈകുന്നേരവും മലമുകളിൽ പെയ്തിറങ്ങുന്ന കോടമഞ്ഞ് ഉച്ചവെയിലിന്‍റെ രൂക്ഷതയിലും കുളിർ പകരുന്ന കാറ്റ്, ഇങ്ങനെയിങ്ങനെ കാൽവരി മൗണ്ടിനെ സഞ്ചാരികളുടെ പ്രിയങ്കരിയാക്കാൻ കാരണങ്ങളേറെയാണ്.

ഇടുക്കി ജല സംഭരണിയും അതിനു നടുവിലെ പച്ചപ്പുനിറഞ്ഞ മൺതിട്ടകളും ഒക്കെ ചേർന്ന ഇവിടുത്തെ കാഴ്ചകൾ ഒരിക്കൽ കണ്ടവർ വീണ്ടും വീണ്ടും കാണാനായി എത്തും എന്നതിൽ സംശയമില്ല. ഏകദേശം 700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണാൻ സാധിക്കുക. ഓണവധിക്കും വേനലവധിക്കും മാത്രം തുറന്നു തരുന്ന ഇടുക്കി ഡാമിന്‍റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ഏതുസമയത്തും ഇവിടെനിന്നും കാണാമെന്നത് പ്രധാന സവിശേഷതയാണ്.മലമുകളിൽ നിന്നുനോക്കുമ്പോൾ ചിറകുവിരിച്ച ് നിൽക്കുന്ന ഒരു സുന്ദരി പക്ഷിയെ ഓർമിപ്പിക്കുന്ന ഇടുക്കിഡാം എന്നും കാഴ്ച്ചക്കാരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച്ചയാണ്.

മലകയറാൻ ഇഷ്ടമുള്ളവർക്ക് ആസ്വദിച്ച് കയറാം മറ്റുള്ളവർക്ക് മടുപ്പ് തോന്നുമെങ്കിലും കയറിയങ്ങ് മുകളിലെത്തുമ്പോൾ നിരാശതോന്നാൻ വഴിയില്ല.എവറസ്റ്റ് കീഴടക്കിയ അനുഭൂതിയിൽ ഒരു ദീർഘ ശ്വാസം വിടാം. ആകാശത്തെതൊട്ട് നിന്ന് ഭൂമിയെ നോക്കികാണും പോലെ മനോഹരമായ അനുഭൂതിയിൽ എല്ലാം മറന്ന് ഭൂമിയോട് അലിഞ്ഞുചേരാം. 

ഒരുകാലത്ത് ആരുമറിയപ്പെടാതെ കിടന്ന ഈ പ്രദേശത്തെ ഇത്ര പ്രശസ്തിയിലെത്തിക്കുന്നതിൽ ഇടുക്കി  ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്‍റിനും വലിയ പങ്കുണ്ട്. വെറുതെ കാഴ്ച്ചകൾ കണ്ടു മടങ്ങുക മാത്രമല്ല തൊട്ടടുത്തു തന്നെയുള്ള ടീ ഫാക്ടറിയിൽ നിന്നും നല്ല ഒന്നാന്തരം തേയിലപ്പൊടി വാങ്ങാം. മലയിറങ്ങിവന്ന് ഇടുക്കി ഡാമിന്‍റെ താഴ്ഭാഗവും ഹിൽവ്യൂ പാർക്കും കണ്ടു മടങ്ങാം. മലകൾക്കിടയിൽ ചിറകുകളോളുപ്പിച്ച് പതുങ്ങിയിരിക്കുന്ന ഒരു പക്ഷിയെപ്പോലെ തോന്നും ഇടുക്കി ഡാമിന്‍റെ താഴ്‌വാരം കണ്ടാൽ. ഇടുക്കിയെ ഒരു വിനോദ സഞ്ചാര മേഖലയായി വളർത്തുന്നതിൽ കാൽവരി മൗണ്ടിന്‍റെ സ്ഥാനം വലുതാണ്. 

സിനിമക്കാരുടെ ഇഷ്ടകേന്ദ്രം

എക്കാലവും സിനിമക്കാരുടെ ഇഷ്ടകേന്ദ്രമാണ് ഇടുക്കി. നിരവധി സിനിമകളുടെ കാഴ്ചക്കാരിയായിട്ടുണ്ട് കാൽവരി മൗണ്ടും. മഹേഷിന്‍റെ പ്രതികാരം, ഈയ്യോബിന്‍റെ പുസ്തകം തുടങ്ങിയ ഒട്ടനവധി ചിത്രങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലം വരുന്ന സിനിമകളിലെല്ലാം തന്നെ ഈ പ്രദേശങ്ങൾ പ്രധാനമായി ഉപയോഗിക്കാറുണ്ട്.

കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തീപിടിത്തം| Video

അയോധ്യ രാമക്ഷേത്രത്തിനു പിന്നാലെ സീതയ്ക്കായി കൂറ്റന്‍ ക്ഷേത്രം പണിയും: അമിത് ഷാ

സെൽഫി എടുക്കുന്നതിനിടെ സരയുവിൽ വീണ 17കാരൻ മരിച്ചു

മകനും കൊച്ചുമകനും കേസിൽ കുടുങ്ങി, ഇത്തവണ പിറന്നാൾ ആഘോഷമില്ലെന്ന് ദേവഗൗഡ