Special Story

കുരുവികളുണ്ട് കൂട്ട്, കുരുവികൾക്കുണ്ട് കൂട്:  നൂറോളം കുരുവികൾക്കു കൂടൊരുക്കി എംപി

ബ്രിജ് ലാൽ എംപിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി

കുരുവികൾക്കായി സ്വന്തം വീട്ടിൽ കൂടുകളൊരുക്കി പാർലമെന്‍റേറിയൻ. രാജ്യസഭാ എംപിയും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാൽ ഐപിഎസാണ് കുരുവികൾക്കായി കൂടുകൾ ഒരുക്കിയത്. അമ്പതോളം കൂടുകളാണ് ബ്രിജ് ലാലിന്‍റെ വീട്ടിലുള്ളത്. നൂറോളം കുരുവികൾ കൂടുകളിലുണ്ടെന്നു ബ്രിജ് ലാലിൽ ട്വിറ്ററിൽ കുറിച്ചു. ഉത്തർ പ്രദേശ് സ്വദേശിയാണ് ബ്രിജ് ലാൽ. 

വീഡിയോയിലൂടെയാണു വീട്ടിലെ കുരുവിവിശേഷം എംപി പങ്കുവച്ചത്. കുരുവികൾ മുട്ടയിട്ടു തുടങ്ങിയിട്ടുണ്ടെന്നും, എല്ലാ ദിവസവും ഭക്ഷണം നൽകാറുണ്ടെന്നും എംപി പറയുന്നു. വേനൽക്കാലത്ത് അവയ്ക്ക് എപ്പോഴും വെള്ളം നൽകണമെന്നും അദ്ദേഹം പറയുന്നു. ബ്രിജ് ലാൽ എംപിയുടെ ശ്രമങ്ങളെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഈ പരിശ്രമം എല്ലാവർക്കും പ്രചോദനമാണെന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

സ്വർണ ദ്വാരപാലകരെ ഇളക്കിയത് താന്ത്രിക നിർദേശപ്രകാരം

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

"സൂര്യപ്രകാശം കണ്ടിട്ട് നാളുകളായി, കുറച്ചു വിഷം തരാമോ"; കോടതിയോട് അപേക്ഷിച്ച് നടൻ ദർശൻ

'കുട്ടികളെ തല്ലി പുറത്താക്കും, ക്ലാസ് സമയത്ത് മൊബൈൽ നോക്കിയിരിക്കും'; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

ഓണം പൊലിച്ചു, കെഎസ്ആർടിസിക്കും