.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാഷ്‌ട്രീയം ഒട്ടും തമാശയല്ല

 
Special Story

രാഷ്‌ട്രീയം ഒട്ടും തമാശയല്ല

കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിലുള്ള പ്രൊഫ. കെ.വി. തോമസും സൽകാരപ്രിയനാണ്

Namitha Mohanan

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ഗവർണർമാർക്ക് വിരുന്നു നൽകാനുള്ള ക്ഷണം ആ ഗവർണർമാർ നിരസിച്ചു എന്ന വാർത്ത കൊട്ടിഘോഷിച്ച് കേരളത്തിലെ എല്ലാ വാർത്ത മാധ്യമങ്ങളും കഴിഞ്ഞയാഴ്ച ആഘോഷിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതു കൊണ്ടാണ് ഇങ്ങനെയൊരു സമീപനം കേരള, ഗോവ, പശ്ചിമ ബംഗാൾ ഗവർണർമാർ എടുത്തതെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടുപിടിത്തം.

ഈ സന്ദർഭത്തിൽ ജോത്സ്യന് ചില സംശയങ്ങൾ ഉയർന്നു വരുന്നുണ്ട്. ഗവർണർമാരുടെ നിയന്ത്രണത്തിലാണോ കേന്ദ്ര അന്വേഷണ ഏജൻസികൾ? ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് സഹായം ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെയോ, ആഭ്യന്തരമന്ത്രിയെയോ, ധനകാര്യ മന്ത്രിയെയോ അല്ലേ സ്വാധീനിക്കേണ്ടത്?!

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡൽഹി കേരള ഹൗസിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനോടൊപ്പം നടന്ന പ്രഭാത ഭക്ഷണ സൽകാര സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറെയും ധനകാര്യ മന്ത്രിയെയും സ്വാധീനിക്കാമായിരുന്നില്ലേ?

കേരള ഗവർണറെയും മലയാളികളായ പി.എസ്. ശ്രീധരൻ പിള്ള, സി.വി. ആനന്ദബോസ് എന്നീ മറ്റ് രണ്ടു ഗവർണർമാരെയും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വിളിപ്പിച്ച് ഒരു സൽകാരം നൽകി തന്‍റെ മകളുടെ പേരിലുള്ള കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വാധീനിക്കാം എന്ന് ചിന്തിക്കുന്നത്ര ബുദ്ധിയില്ലാത്ത ഒരു മുഖ്യമന്ത്രിയാണോ നമ്മുടേത്?

അന്വേഷണ ഏജൻസികളും ഈ കേസ് പരിശോധിച്ചു തീരുമാനമെടുക്കുന്ന ന്യായപീഠങ്ങളും മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ സ്വാധീനത്തിൽ തല കുനിക്കുന്നവരാണോ? മാത്രമല്ല, രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന് ഒരു ബിജെപി ഇതര ഇടതു മുഖ്യമന്ത്രിയെ വഴിവിട്ട് സഹായിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം, പ്രത്യേകിച്ച് കേരളത്തിൽ. ബിജെപിയുടെ മുഖ്യ എതിരാളി കേൺഗ്രസല്ലേ, സിപിഎം അല്ലല്ലോ.!

അത്താഴ രാഷ്‌ട്രീയം ഒരു പുതിയ തന്ത്രമല്ല. Reach the Heart through the stomach എന്നാണ് പറയുന്നത്. ഇതു തന്നെയായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി നല്ലൊരു സൽകാരപ്രിയനാണ്. ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് അസംബ്ലിയിലെ ശങ്കരനാരായണൻ ഹാളിൽ വിഭവസമൃദ്ധമായ സൽകാരം അദ്ദേഹം അടുത്ത കാലത്ത് നടത്തിയിരുന്നു. അതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്തിരുന്നു.

കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിലുള്ള പ്രൊഫ. കെ.വി. തോമസും സൽകാരപ്രിയനാണ്. രാഷ്‌ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ തുടങ്ങി വലിയൊരു സുഹൃദ് നിര അദ്ദേഹത്തിനുണ്ടെന്നത് ഡൽഹിയിലും, കേരളത്തിലും പരസ്യമായ രഹസ്യമാണ്. അദ്ദേഹത്തിന്‍റെ സൽകാരങ്ങളിൽ വീര്യമേറിയ പാനീയങ്ങളും കാണും എന്ന് അത്തരം സൽകാരങ്ങളിൽ പങ്കെടുക്കുന്നവർ പറയാറുണ്ട്.

ലീഡർ കെ. കരുണാകരനും നല്ലൊരു സൽകാരപ്രിയനായിരുന്നു. തന്നെ വിമർശിക്കുന്ന പത്രപ്രവർത്തകരെയും, കൂടെ നിന്ന് പാരവയ്ക്കുന്ന രാഷ്‌ട്രീയക്കാരെയും വിഭവസമൃദ്ധമായ പ്രാതൽ നൽകി കരുണാകരൻ വശത്താക്കാറുണ്ട്. ഒപ്പം അദ്ദേഹം കണ്ണിറുക്കി ചിരിക്കും. പത്രക്കാരെ കൈകാര്യം ചെയ്യാൻ കരുണാകരന് പ്രത്യേകം കഴിവുണ്ടായിരുന്നു. ഇത്രയും കാലത്തെ രാഷ്‌ട്രീയ ജീവിതത്തിനു ശേഷം തിരികെ നോക്കുമ്പോൾ അങ്ങേയ്ക്ക് എന്ത് തോന്നുന്നു എന്ന് ചോദിച്ച ഒരു പത്രക്കാരനു മുമ്പിൽ ഒരുവട്ടം കറങ്ങിയശേഷം പുറകോട്ടു നോക്കിയത് പ്രസിദ്ധമാണ്.

പിണറായി വിജയന് പത്രക്കാരെ കാണുന്നത് ചതുർഥിയാണ് എന്നത് ശരിയാണ്. എന്നാൽ അദ്ദേഹം നല്ലൊരു ഭരണകർത്താവാണെന്ന് കേരളത്തിൽ നടക്കുന്ന ദേശീയപാത, വിഴിഞ്ഞം തുറമുഖ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ തെളിയിക്കുന്നു എന്നാണ് ജോത്സ്യൻ മനസിലാക്കുന്നത്.

മാത്രമല്ല, ഗോവ ഗവർണർക്ക് ഇങ്ങിനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നും, പശ്ചിമ ബംഗാൾ ഗവർണർ ദോഹാസ്വസ്ഥ്യം മൂലം പൊതു പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും അറിയിച്ചിരുന്നു. കൂടാതെ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം മൂലം എല്ലാ ഔദ്യോഗിക പരിപാടികളും ഏപ്രിൽ 22 മുതൽ 30 വരെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ഈ ആരോപണ പ്രത്യാരോപണങ്ങൾക്കു ശേഷമാണ് രാജ്യത്തിന് അഭിമാനകരമായ വിഴിഞ്ഞം അന്തർദേശീയ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി ലക്ഷങ്ങളാണ് നേരിട്ടും വിവിധ മാധ്യമങ്ങളിലൂടെയും ചടങ്ങിൽ പങ്കെടുത്തത്. ഈ ബൃഹത്തായ പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ രാഷ്‌ട്രീയ നേതൃത്വം മത്സരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ഇത് കേരള ജനതയുടെ വിജയമാണ്. കെ. കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി എന്നീ മുഖ്യമന്ത്രിമാരുടെ കൈയ്യൊപ്പ് ഈ പദ്ധതിക്കുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ, പിണറായി വിജയന്‍റെ നിശ്ചയിദാർഢ്യവും ദിശാബോധവും ആണ് പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാകുന്നതിന് പിന്നിൽ എന്ന കാര്യത്തിൽ സംശയമില്ല.

പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ സ്വകാര്യ- പൊതു മേഖലകളുടെ കൈകോർക്കൽ കൂടിയാണിത്. ഗൗതം അദാനിയെ അതിനിശിതം വിമർശിക്കുന്ന ഇന്ത്യാ മുന്നണിയിലെ ശക്തരായ രണ്ടു നേതാക്കൾ- മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എംപി - ചടങ്ങിൽ പങ്കെടുത്തത് കോൺഗ്രസ് നേതാവും ഇന്ത്യാ മുന്നണിയുടെ നായകനുമായ രാഹുൽ ഗാന്ധിയ്ക്ക് ദഹിക്കുമോ എന്ന് തമാശ രൂപേണ പ്രധാനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. ചൂടുപിടിച്ച രാഷ്‌ട്രീയ ചർച്ചകൾക്കിടയിൽ അല്പം തമാശയുമാകാം എന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്