Special Story

ലിം​ഗ​ഭേ​ദ-​അ​ഴി​മ​തി​വി​രു​ദ്ധ ശ്ര​മ​ങ്ങ​ള്‍: ജി20 ​കാ​ര്യ​പ​രി​പാ​ടി ക്ര​മീ​ക​രി​ക്കു​മ്പോ​ള്‍

വ്യ​വ​സാ​യ നി​ക്ഷേ​പ​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ള്‍ ത​ട​യ​പ്പെ​ടു​ന്നു

#എ​സ്. രാ​ധ ചൗ​ഹാ​ന്‍, സെ​ക്ര​ട്ട​റി,

പേ​ഴ്സ​ണ​ല്‍ ആ​ൻ​ഡ് ട്രെ​യി​നി​ങ് വ​കു​പ്പ്

ഈ ​മാ​സം അ​വ​സാ​നം ഋ​ഷി​കേ​ശി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ജി-20 ​അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ക​സ​മി​തി യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഴി​മ​തി​യു​ടെ ലിം​ഗ​പ​ര​മാ​യ മാ​നം. സാ​മ്പ​ത്തി​ക-​സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ ദു​ര്‍ബ​ല​രാ​ണെ​ന്ന​തി​നാ​ല്‍ സ്ത്രീ​ക​ള്‍ പു​രു​ഷ​ന്‍മാ​രി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് അ​ഴി​മ​തി​ക്ക് ഇ​ര​യാ​കേ​ണ്ടി വ​രു​ന്ന​ത്. ലിം​ഗാ​ധി​ഷ്ഠി​ത അ​ധി​കാ​ര വ്യ​ത്യാ​സ​ങ്ങ​ള്‍ നി​ര്‍ബ​ന്ധി​ത അ​ഴി​മ​തി​ക്കും മ​റ്റു ത​ര​ത്തി​ലു​ള്ള ചൂ​ഷ​ണ​ത്തി​നും സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​തി​ന് ധൈ​ര്യം പ​ക​രും. ഇ​തി​നു പു​റ​മേ സാ​മൂ​ഹ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഫ​ല​മാ​യി, ലിം​ഗ​പ​ര​മാ​യ യാ​ഥാ​സ്ഥി​തി​ക സാ​മൂ​ഹി​ക ക​ര്‍ത്ത​വ്യ​ങ്ങ​ളും പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളും നി​ര്‍ണ​യി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ സ്ത്രീ​ക​ള്‍ പ​ല​പ്പോ​ഴും ഉ​യ​ര്‍ന്ന അ​ഴി​മ​തി​യു​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ക്കു വി​ധേ​യ​രാ​കു​ന്നു.

കു​ടും​ബ​ത്തി​ലെ പ്രാ​ഥ​മി​ക സം​ര​ക്ഷ​ണ​മെ​ന്ന​തു സ്ത്രീ​ക​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന​തി​നാ​ല്‍ പ​ല​പ്പോ​ഴും പൊ​തു​സേ​വ​ന​ങ്ങ​ളാ​യ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ട​പെ​ടു​മ്പോ​ള്‍ സ്ത്രീ​ക​ള്‍ പ​തി​വാ​യി അ​ഴി​മ​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ അ​ഴി​മ​തി ദീ​ര്‍ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ഇ​ത് അ​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ​യും ലിം​ഗ​സ​മ​ത്വ​ത്തെ​യും ബാ​ധി​ക്കു​ന്നു​വെ​ന്നും ദീ​ര്‍ഘ​കാ​ല സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യെ ബാ​ധി​ക്കു​ന്നു​വെ​ന്നും പൊ​തു​വെ അ​ഭി​പ്രാ​യ​മു​ണ്ട്.

വൈ​വി​ധ്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്ക​ലും ഉ​ള്‍പ്പെ​ടു​ത്ത​ലും അ​ഴി​മ​തി ത​ട​യു​ന്ന​തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍, അ​ഴി​മ​തി​യു​ടെ വ്യ​ത്യ​സ്ത​മാ​യ ആ​ഘാ​തം പ​രി​ശോ​ധി​ക്ക​പ്പെ​ടു​മ്പോ​ള്‍, തൊ​ഴി​ല്‍ വി​പ​ണി​യി​ലും പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന പ്ര​ക്രി​യ​യി​ലും സ്ത്രീ​ക​ളെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തു പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​ത് ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണ്. 25നും 54​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്ത​ത്തി​ലെ ലിം​ഗ​പ​ര​മാ​യ അ​ന്ത​രം 29.2 ശ​ത​മാ​ന​മാ​ണെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ല്‍ സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. സ്ത്രീ​പ​ങ്കാ​ളി​ത്തം 61.4 ശ​ത​മാ​ന​വും പു​രു​ഷ​പ​ങ്കാ​ളി​ത്തം 90.6 ശ​ത​മാ​ന​വു​മാ​ണ്. അ​ഴി​മ​തി ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ചി​ത​മാ​യ നി​യ​മ​നി​ര്‍മാ​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് ഔ​പ​ചാ​രി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും. വി​വ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ അ​സ​മ​ത്വം എ​ങ്ങ​നെ​യാ​ണു സ്ത്രീ​ക​ള്‍ക്ക് വാ​യ്പ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നു പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

അ​തു​വ​ഴി വ്യ​വ​സാ​യ നി​ക്ഷേ​പ​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ള്‍ ത​ട​യ​പ്പെ​ടു​ന്നു. സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ രൂ​പാ​ന്ത​ര​ണം ഒ​രു​പ​രി​ധി​വ​രെ ഇ​തി​നു പ​രി​ഹാ​ര​മാ​കു​മെ​ങ്കി​ലും ലോ​ക​മെ​മ്പാ​ടും വ​ള​രെ വ്യ​ക്ത​മാ​യ ഡി​ജി​റ്റ​ല്‍ ലിം​ഗ​വി​ഭ​ജ​നം നി​ല​നി​ല്‍ക്കു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ യൂ​ണി​യ​ന്‍ (ഐ​ടി​യു) റി​പ്പോ​ര്‍ട്ടു​ക​ള്‍ അ​നു​സ​രി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ളി​ല്‍ 57 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​ത​യു​ള്ള​ത്. പു​രു​ഷ​ന്‍മാ​രി​ല്‍ ഇ​തു 62 ശ​ത​മാ​ന​മാ​ണ്. ഇ​ത് ഇ-​കൊ​മേ​ഴ്‌​സ്, ഡി​ജി​റ്റ​ല്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ല​ഭ്യ​മാ​യ എ​ണ്ണ​മ​റ്റ അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ഉ​ള്‍പ്പെ​ടെ സ്ത്രീ​ക​ള്‍ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു.

ഈ ​വി​ഷ​യം ലോ​ക​ത്ത് വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ല്‍ ഇ​തി​ന​കം ച​ര്‍ച്ച​യാ​യ​താ​ണ്. ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ ഓ​ഫീ​സ് ഓ​ഫ് ഡ്ര​ഗ്സ് ആ​ന്‍ഡ് ക്രൈം (​യു​എ​ന്‍ഒ​ഡി​സി) 2020 ഡി​സം​ബ​റി​ല്‍ പു​റ​ത്തി​റ​ക്കി​യ 'ഇ​താ​ണ് സ​മ​യം' എ​ന്ന റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്, ലിം​ഗ​സ​മ​ത്വ​വു​മാ​യ ബ​ന്ധ​പ്പെ​ട്ട ഇ​ട​പെ​ട​ലു​ക​ള്‍ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ക്രി​യാ​ത്മ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ന്നാ​ണ്. ഈ ​ബ​ന്ധം ആ​ഗോ​ള​ത​ല​ത്തി​ല്‍ ലിം​ഗ അ​വ​ബോ​ധ​വും തെ​ളി​വു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​യ​രൂ​പീ​ക​ര​ണ​ത്തി​നും സാ​ധ്യ​ത​ക​ള്‍ തു​റ​ന്നി​ടു​ന്നു. 2021ലെ ​ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ, അം​ഗ​ങ്ങ​ള്‍ ലിം​ഗ​ഭേ​ദ​വും അ​ഴി​മ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ ധാ​ര​ണ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സ്ത്രീ​ക​ളെ​യും പു​രു​ഷ​ന്മാ​രെ​യും അ​ഴി​മ​തി വ്യ​ത്യ​സ്ത​മാ​യി ബാ​ധി​ക്കാ​വു​ന്ന വ​ഴി​ക​ള്‍ ഉ​ള്‍പ്പെ​ടെ, പ്ര​സ​ക്ത​മാ​യ നി​യ​മ​നി​ര്‍മാ​ണം, ന​യ​വി​ക​സ​നം, ഗ​വേ​ഷ​ണം, പ​ദ്ധ​തി​ക​ള്‍, പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ ലിം​ഗ​സ​മ​ത്വ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് തു​ട​രാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ല്‍ ജി20​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ക​സ​മി​തി എ​ല്ലാ​യ്‌​പ്പോ​ഴും മു​ന്‍പ​ന്തി​യി​ലാ​ണ്. 2019ലെ ​ജി20 നേ​താ​ക്ക​ളു​ടെ പ്ര​ഖ്യാ​പ​നം അ​നു​സ​രി​ച്ച് അ​ഴി​മ​തി​യും ലിം​ഗ​ഭേ​ദ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ ജി20 ​രാ​ജ്യ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ജി20 ​അ​ഴി​മ​തി​വി​രു​ദ്ധ സം​ഘ​ത്തി​ന്‍റെ 2019-2021, 2022-24 ക​ര്‍മ​പ​ദ്ധ​തി​യി​ല്‍ അം​ഗ​രാ​ജ്യ​ങ്ങ​ള്‍ അ​ഴി​മ​തി​യും ലിം​ഗ​ഭേ​ദ​വും സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലൂ​ടെ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം, ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ ലിം​ഗ​പ​ര​മാ​യ മാ​ന​വും അ​ഴി​മ​തി​വി​രു​ദ്ധ ശ്ര​മ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ടു.

ഭ​ര​ണ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യാ​ഗ​വ​ണ്മെ​ന്‍റ് നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ ഗു​ണ​പ​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും സ്ത്രീ​ക​ള്‍ അ​ഴി​മ​തി​ക്ക് ഇ​ര​യാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ സാ​മൂ​ഹ്യ സ​ഹാ​യ പ​ദ്ധ​തി (എ​ന്‍എ​സ്എ​പി), പ്ര​ധാ​ന​മ​ന്ത്രി മാ​തൃ​വ​ന്ദ​ന യോ​ജ​ന (പി​എം​എം​വി​വൈ), ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യം (എ​ന്‍ആ​ര്‍എ​ല്‍എം), ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍ (എ​ന്‍എ​ച്ച്എം) പോ​ലു​ള്ള നേ​രി​ട്ടു​ള്ള ആ​നു​കൂ​ല്യ കൈ​മാ​റ്റ പ​ദ്ധ​തി​ക​ള്‍ സ്ത്രീ​ക​ളു​ടെ വ​രു​മാ​ന​വും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ശേ​ഷി​യും ഗ​ണ്യ​മാ​യി വ​ര്‍ധി​പ്പി​ച്ചു. ജ​ന്‍ധ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍, ആ​ധാ​റി​ന് കീ​ഴി​ല്‍ നേ​രി​ട്ടു​ള്ള ബ​യോ​മെ​ട്രി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് (ജെ​എ​എം സം​വി​ധാ​നം) പ​ണ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള കൈ​മാ​റ്റം സാ​ധ്യ​മാ​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ധ​ന്‍ യോ​ജ​ന​യി​ലൂ​ടെ ജ​ന്‍ധ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി നേ​രി​ട്ട് പ​ണ​മെ​ത്തി​ക്കു​ന്ന​തു ലിം​ഗ​പ​ര​മാ​യ അ​ന്ത​രം മ​റി​ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ചു. 55.6 ശ​ത​മാ​നം ജ​ന്‍ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളും സ്ത്രീ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. ജെ​എ​എം സം​വി​ധാ​ന​ത്തി​ന് സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കാ​ണു​ള്ള​ത്. പി​എം മു​ദ്ര യോ​ജ​ന​യി​ലൂ​ടെ (പി​എം​എം​വൈ) സ്ത്രീ ​സം​രം​ഭ​ക​ര്‍ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണു ല​ഭി​ച്ച​ത്.

2030 ഓ​ടെ രാ​ജ്യ​ത്ത് സ്ത്രീ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 30 ദ​ശ​ല​ക്ഷം എം​എ​സ്എം​ഇ​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ലൂ​ടെ 150 ദ​ശ​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. ഗ​വ​ണ്മെ​ന്‍റ് ഇ-​മാ​ര്‍ക്ക​റ്റ് പ്ലേ​സി​ന്‍റെ (ജി​ഇ​എം) 'വു​മ​ണി​യ' സം​രം​ഭം സ്ത്രീ​സം​രം​ഭ​ക​ര്‍ക്കു വി​പ​ണി​ക​ള്‍, ധ​ന​കാ​ര്യം, മൂ​ല്യ​വ​ര്‍ധ​ന എ​ന്നി​വ​യി​ലേ​ക്കു കൂ​ടു​ത​ല്‍ ഇ​ട​പ​ഴ​ക​ലി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്നു. 2023 ജ​നു​വ​രി 15ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് 1.44 ല​ക്ഷം വ​നി​താ സൂ​ക്ഷ്മ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ ജി​ഇ​എ​മ്മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 21,265 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 14.76 ല​ക്ഷ​ത്തി​ല​ധി​കം ഓ​ര്‍ഡ​റു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഋ​ഷി​കേ​ശി​ല്‍ ന​ട​ക്കു​ന്ന ജി20 ​അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ക​സ​മി​തി യോ​ഗം, ജി20 ​അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഭാ​വി സം​രം​ഭ​ങ്ങ​ളു​ടെ ആ​ഖ്യാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി, ലിം​ഗ​ഭേ​ദ​മ​ന്യേ​യു​ള്ള സം​വേ​ദ​നാ​ത്മ​ക ഭ​ര​ണ​നി​ര്‍വ​ഹ​ണ​ത്തി​ന്‍റെ​യും അ​ഴി​മ​തി​വി​രു​ദ്ധ സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ​യും മി​ക​ച്ച ഇ​ന്ത്യ​ന്‍-​ആ​ഗോ​ള മാ​തൃ​ക​ക​ള്‍ സ്വീ​ക​രി​ക്കും.

അ​ഴി​മ​തി​യു​ടെ ലിം​ഗ​പ​ര​മാ​യ വ്യ​ത്യാ​സം മ​ന​സി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത പൊ​തു - സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ന​യ​ആ​സൂ​ത്ര​ക​ര്‍ക്ക് അം​ഗീ​ക​രി​ക്കാ​നും, സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും നി​ര്‍ദി​ഷ്ട ആ​ശ​ങ്ക​ക​ളെ​യും അ​നു​ഭ​വ​ങ്ങ​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന ന​യ​ങ്ങ​ള്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്യാ​നും എ​ങ്ങ​നെ ക​ഴി​യും, ഗ​വ​ണ്മെ​ന്‍റു​ക​ള്‍ക്ക് എ​ങ്ങ​നെ​യാ​ണ് അ​ഴി​മ​തി​വി​രു​ദ്ധ ന​യ​ങ്ങ​ളും ഭ​ര​ണ​ത്തി​ല്‍ സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും സം​യോ​ജി​പ്പി​ക്കാ​ന്‍ ക​ഴി​യു​ക, അ​ഴി​മ​തി​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ലിം​ഗ വി​ശ​ക​ല​ന​ത്തി​നും അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള ലിം​ഗ​ഭേ​ദ ഡാ​റ്റ​യ്ക്കും എ​ന്തു പ​ങ്കാ​ണു​ള്ള​ത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍ന്നു​വ​രും. ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള വി​ദ​ഗ്ധ​രു​ടെ പാ​ന​ല്‍ ഈ ​വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും. അ​ഴി​മ​തി​ക്കെ​തി​രാ​യ ക​രു​ത്തു​റ്റ സ​ങ്കേ​ത​മെ​ന്ന നി​ല​യി​ല്‍ ലിം​ഗ​പ​ര​മാ​യ സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള ഭ​ര​ണ​ത്തി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ലും മു​ന്നോ​ട്ടു​ള്ള വ​ഴി തു​റ​ക്കു​ക​യും ചെ​യ്യും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു