.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#ഡോ. എസ്. സുരേഷ്കുമാർ, ഡീൻ, ഓഷ്യൻ സയൻസസ്, ഫാക്കൽറ്റി, കുഫോസ്, കൊച്ചി
മത്സ്യമേഖലയുടെ പുനരുജ്ജീവനത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷിരവികസന മന്താലയത്തിന്റെ പുതു സംരംഭമായ സാഗര്‍ പരിക്രമയ്ക്ക് കാര്യമായ പ്രാധാന്യമുണ്ട്. 7,500 കോടി രുപയുടെ ഈ പദ്ധതി തീരദേശ സമൂഹങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്. കേരളത്തിന്റെ തീരദേശ മേഖലയിലും 10 ലക്ഷത്തോളം വരുന്ന കേരളത്തിലെ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളുടെ ജീവിതത്തിലും ഒട്ടേറെ സാമൂഹികവും സാമ്പത്തികവുമായ ഗുണഫലങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതാണ് ഈ സംരംഭം.
വിവിധ സമഗ്രമായ സംരംഭങ്ങളിലൂടെ കേരളത്തിലെ തീരദേശ സമൂഹങ്ങളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദര്‍ശന പരിപാടിയാണ് സാഗര്‍ പരിക്രമ. മത്സ്യബന്ധന അടിസ്ഥാന സാകര്യങ്ങളുടെ നവീകരണം, നൈപുണ്യ വികസന പരിശീലനം, സാമ്പത്തിക സഹായം, പരിസ്ഥിതി സംരക്ഷണ നടപടികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രധാന ഘടകങ്ങള്‍ ഈ പരിപാടി ഉള്‍ക്കൊള്ളുന്നു.
കേന്ദ്ര മന്ത്രി പർശോത്തം രൂപാലയുടെ നേതൃത്വത്തില്‍ സാഗര്‍ പരിക്രമ പദ്ധതിക്ക് കാര്യമായ വേഗത കൈവരിച്ചിരിക്കുകയാണ്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി എന്ന നിലയില്‍, കേരളത്തിലെ മത്സ്യമേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ നയങ്ങള്‍ രൂപികരിക്കുന്നതിലും തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കുന്നതിലും മന്ത്രി രൂപാല നിര്‍ണായകമായ ശ്രദ്ധ പതിപ്പിക്കുന്നു. സാഗര്‍ പരിക്രമ സംരംഭത്തിലൂടെ കേരളത്തിലെ തീരദേശ സമൂഹങ്ങളുടെ നൈപുണ്യ വികസനത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രികരിക്കുകയും മത്സ്യത്തൊഴിലാളികളെ മെച്ചപ്പെട്ട അറിവും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ശാക്തീകരിക്കുകയും ചെയ്യുന്നു. അവരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ, പരിപാടി മത്സ്യബന്ധന വ്യവസായത്തെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സാഗര്‍ പരിക്രമയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് കേരളത്തിലെ മത്സ്യമേഖലയുടെ പുനരുജ്ജീവനമാണ്.
മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം, സുസ്ഥിര മത്സ്യബന്ധന രീതികളുടെ പ്രോത്സാഹനം, മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ തുടക്കം തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഇത് നേടിയെടുക്കുന്നത്. നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സ്വീകരിക്കുന്നതിനും അതുവഴി ഈ മേഖലയിലെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ഈ പരിപാടി സഹായിക്കുന്നു. സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സാഗര്‍ പരിക്രമ പരിസ്ഥിതി സംരക്ഷണ നടപടികള്‍ക്ക് ഊന്നല്‍ നല്കുന്നു. ബൈകാച്ച് കുറയ്ക്കുക, ക്യാച്ച് ആന്‍ഡ് റിലീസ് രീതികള്‍ നടപ്പിലാക്കുക തുടങ്ങിയ ഉത്തരവാദിത്തമുള്ള മത്സ്യബന്ധന രീതികള്‍ ഇത് പ്രോത്സാഹിപ്പിക്കുന്നു. മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് സമുദ്ര മലിനീകരണ നിയന്ത്രണത്തിനും തീരദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള സംരംഭങ്ങളെയും ഈ പദ്ധതി പിന്തുണയ്ക്കുന്നു.
സാഗര്‍ പരിക്രമ വിവിധ പങ്കാളികള്‍ക്കിടയില്‍ സഹകരണവും പങ്കാളിത്തവും വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാരിതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തം, വിജ്ഞാന കൈമാറ്റം, വിഭവങ്ങള്‍ പങ്കിടല്‍, കൂട്ടായ തീരുമാനങ്ങള്‍ എടുക്കല്‍ എന്നിവയ്ക്കായി ഒരു സഹകരണ പ്ലാറ്റ്ഫോം സൃഷ്ടിച്ചു. പദ്ധതിയുടെ വിജയത്തില്‍ ഇത്തരം പങ്കാളിത്തങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തില്‍ കാര്യമായ സംഭാവന നല്‍കുന്നതിന് പുറമേ, സാഗര്‍ പരിക്രമ നയ പരിഷ്കരണങ്ങള്‍ക്കും പിന്തുണാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സഹായം നല്‍കുന്നുണ്ട്. വായ്പ ലഭ്യത, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റ് ലിങ്കേജുകള്‍ തുടങ്ങിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് പുരോഗമനപരമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതിന് പദ്ധതി സാകര്യമൊരുക്കിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങള്‍ കേരളത്തിന്റെ മത്സ്യമേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
പർശോത്തം രൂപാലയുടെ നേതൃത്വത്തിൽ സാഗര്‍ പരിക്രമ കേരളത്തിന്റെ മത്സ്യബന്ധന മേഖലയിലെ ഒരു പരിവര്‍ത്തന സംരംഭമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതിന്റെ സമഗ്രമായ സമീപനത്തിലൂടെ, ഈ പരിപാടി നല്ല സാമൂഹിക ഗുണഫലങ്ങള്‍ കൊണ്ടുവരിക മാത്രമല്ല, മേഖലയിലെ മത്സ്യബന്ധന വ്യവസായത്തെ പുനരുജ്ജിവിപ്പിക്കുകയും ചെയ്യുന്നു. നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മത്സ്യമേഖലയിലെ സുസ്ഥിര വളര്‍ച്ചയുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടി സാഗര്‍ പരിക്രമ മറ്റ് തീരദേശ മേഖലകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്നു.