.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
##സുകുമാര്‍
ആയത് വല്യച്ഛനെ വരച്ചുകൊണ്ടാണ്. അച്ഛനെ വരച്ചു. അമ്മയെ വരച്ചു. ബന്ധുക്കളില്‍ ഒട്ടുമിക്കവരെയും വരച്ചു. അദ്ധ്യാപകരെ വരച്ചു. പക്ഷേ അവയൊന്നും പുറത്തു കാട്ടാതെ സ്വകാര്യസുഖങ്ങളായി സ്വയം ആസ്വദിച്ചതേയുള്ളൂ. എന്നാല്‍ വല്യച്ഛനെ വരച്ചത് ഉഗ്രനായി. അത് "ഫോര്‍ പേഴ്സണ്‍സിനെ' കാണിച്ച് ഖ്യാതി നേടണമെന്ന് ആഗ്രഹമുണ്ടായി. പ്രായം പന്ത്രണ്ട് പതിനാല് വയസാണെന്ന് ഓര്‍ക്കണം.
വരച്ച ചിത്രം അമ്മയെയാണ് ആദ്യം കാണിച്ചത്. അമ്മയുടെ ആ ചിരി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. അമ്മ അത് അച്ഛനെ കാണിച്ചു. അച്ഛന് ആളൊരു ഗൗരവസ്വഭാവിയാണ്. അത്ര പെട്ടെന്നൊന്നും ചിരിക്കില്ല. എല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതം. ചിത്രം ഇഷ്ടപ്പെട്ടെന്ന് ആ മുഖഭാവം വ്യക്തമാക്കി. എങ്കിലും വളരെ അകന്നാണ് നടന്നത്. അച്ഛന് ചിത്രം ചേട്ടന്മാരെ കാണിച്ചു.
ചേട്ടന്മാര് അത് ഒന്നേ നോക്കിയുള്ള. മുഖമങ്ങോട്ട് ചവന്നു. പോരാ, പല ഭാഗത്തു കൂടിയും പൊട്ടിത്തെറിക്കുമെന്ന് തോന്നി. ഹൈപ്പര്‍ ടെന്റഷന്! അദ്ദേഹം അടുത്ത ക്ഷണം ഉഗ്രനൊരു ചീറ്റല്‍. അച്ഛന്റെ നേര്‍ക്ക്- "നീയാ അവനെ ഇങ്ങനെ വഷളാക്കുന്നത്! പ്രായമായവരെ പരിഹസിക്കാന്‍ പിള്ളാരെ ഇങ്ങനെ കയറൂരി വിടരുത്! ഞാനിതാ ഇറങ്ങുന്നു'.
വല്യച്ഛന് കുടയും മറാപ്പുമെല്ലാമെടുത്ത് പടിയിറങ്ങി. അന്ന് തന്റെ വീട്ടിലേക്കുപോയ അദ്ദേഹം പിന്നെ അഞ്ചുകൊല്ലം കഴിഞ്ഞാണ് എന്തോ കാര്യവും പറഞ്ഞ് തിരിച്ചെത്തിയത്.
വീണ്ടും വന്നപ്പോള്‍ എന്നോടുള്ള ആദ്യത്തെ ചോദ്യം - "ഇപ്പഴും നിന്റെ കാരപ്പറേഷന് (കാര്‍ട്ടൂണ്‍) വരപ്പുണ്ടോടാ?'.
നോക്കണേ, കാര്ട്ടൂണിന്റെയൊരു ശക്തി!