.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മരുന്നുകൾക്ക് ഉപരിയായ ക്ഷയരോഗ പ്രതിരോധം

 
Special Story

മരുന്നുകൾക്ക് ഉപരിയായ ക്ഷയരോഗ പ്രതിരോധം

ക്ഷയരോഗ നിർമാർജനത്തിന്‍റെ പശ്ചാത്തലത്തിൽ, ജനപങ്കാളിത്തമെന്നത് (ജൻ ഭാഗിദാരി) ഊർജസ്വലവും ബഹുമുഖവുമായ ഒരു പ്രതിഭാസമാണ്

Namitha Mohanan

ഡോ. മനീഷ വർമ,

(അഡീഷണൽ ഡയറക്റ്റർ ജനറൽ (മീഡിയ),

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം)

ജനീവയിൽ അടുത്തിടെ സമാപിച്ച ലോകാരോഗ്യ അസംബ്ലിയിൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യയ്ക്ക് ട്രക്കോമ രഹിത സർട്ടിഫിക്കേഷൻ നൽകിയത് പൊതുജനാരോഗ്യ മേഖലയിലെ കേവലമൊരു വിജയം എന്നതിലുപരിയായ പ്രധാന്യമർഹിക്കുന്നു. ദേശീയ ഇച്ഛാശക്തിയുടെ വിജയത്തിന്‍റെ മികച്ച ഉദാഹരണമാണിത്. ശുചിത്വം, വൃത്തി, അവബോധം എന്നിവയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നടത്തി വന്ന സജീവമായ ശ്രമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ നേട്ടം, മറ്റൊരു ദീഘകാല വിപത്തായ ക്ഷയരോഗത്തെ (ടിബി) ഇന്ത്യ എങ്ങനെ നേരിടണം എന്നതിൽ വ്യക്തമായ മാർഗരേഖ മുന്നോട്ടുവയ്ക്കുന്നു. ട്രക്കോമ വിജയത്തിന്‍റെ അലയൊലികൾ തീർച്ചയായും, ക്ഷയരോഗ മുക്ത ഇന്ത്യയിലേക്കുള്ള രാജ്യത്തിന്‍റെ മുന്നേറ്റത്തിൽ ശക്തമായി പ്രതിധ്വനിക്കുന്നു.

പൊതുജനാരോഗ്യ അടിസ്ഥാന തത്വങ്ങളിൽ സ്ഥിരതയോടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ട്രാക്കോമയ്‌ക്കെതിരായ പോരാട്ടത്തിന് അടിത്തറ പാകിയതു പോലെ, സമഗ്രവും നിർണായകവും രൂഢമൂലവുമായ ജനകീയ പ്രസ്ഥാനമെന്ന (ജൻ ഭാഗിദാരി) തത്വശാസ്ത്രത്തിലൂന്നിയാണ് ക്ഷയരോഗത്തിനെതിരായ സമകാലിക പോരാട്ടവും മുന്നേറുന്നത്. ഇത് കേവലമായ ഒരു മുദ്രാവാക്യമല്ല; സർക്കാർ തന്ത്രങ്ങളുടെ ആധാരശിലയാണ്. അടുത്തിടെ സംഘടിപ്പിച്ച 100 ദിന ക്ഷയരോഗ നിർമാർജന യജ്ഞം ഈ ദൃഢനിശ്ചയത്തിന്‍റെ ഉദാഹരണമാണ്. 12.97 കോടി ജനങ്ങളെ പരിശോധിക്കുകയും 7.19 ലക്ഷത്തിലധികം ക്ഷയരോഗികളെ തിരിച്ചറിയുകയും ചെയ്ത ഈ സംരംഭത്തിന്‍റെ വൈപുല്യം അദ്‌ഭുതാവഹമാണ്.

എന്നിരുന്നാലും, ഈ ഉദ്യമത്തെ യഥാർഥത്തിൽ വേറിട്ടു നിർത്തുന്നത് ക്ഷയരോഗവുമായി ബന്ധപ്പെട്ട സാമൂഹിക മുൻധാരണകൾ മാറ്റിയെടുക്കന്നതിനുള്ള സമാന്തര പ്രതിബദ്ധതയാണ്. 13.46 കോടി "നിക്ഷയ് ശിബിരങ്ങൾ' അഥവാ സാമൂഹിക പരിശോധനകളും അവബോധ പരിപാടികളും, വൈദ്യശാസ്ത്ര അറിവുകൾക്കപ്പുറം നിലനിൽക്കുന്ന അപമാന ബോധം, മിഥ്യാധാരണകൾ, തെറ്റായ വിവരങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും കാര്യക്ഷമമായ ചികിത്സ വ്യാപിക്കുന്നുവെന്ന തിരിച്ചറിവിനും മികച്ച സംഭാവന നൽകുന്നു.

ക്ഷയരോഗ നിർമാർജനത്തിന്‍റെ പശ്ചാത്തലത്തിൽ, ജനപങ്കാളിത്തമെന്നത് (ജൻ ഭാഗിദാരി) ഊർജസ്വലവും ബഹുമുഖവുമായ ഒരു പ്രതിഭാസമാണ്. വിദൂര ഗ്രാമങ്ങളിലെ സുപ്രധാന സമ്പർക്ക കേന്ദ്രങ്ങളായ ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ സാമൂഹികാരോഗ്യ പ്രവർത്തകരുടെ അക്ഷീണമായ സമർപ്പണത്തെ പിന്തുണയ്ക്കുന്ന ഒരു ആവാസ വ്യവസ്ഥയാണിത്. സംശയിക്കപ്പെടുന്ന കേസുകൾ തിരിച്ചറിയുന്നതിലും, ചികിത്സ ഉറപ്പാക്കുന്നതിലും, പോഷകാഹാര പിന്തുണ നൽകുന്നതിലും നിഷ്‌കർഷ പുലർത്തുന്ന, വേണ്ടത്ര പരിഗണന ലഭിക്കാത്ത മുൻനിര പോരാളികളാണവർ. ആ അടിത്തറയിലൂന്നി, പ്രാദേശിക സ്വയം സഹായ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ, ആത്മീയ സംഘടനകൾ തുടങ്ങിയവയുടെ വിഭവങ്ങൾ സമാഹരിച്ച് രോഗികൾക്ക് നിർണായക പിന്തുണ നൽകുന്ന ശൃംഖലകൾ സ്ഥാപിച്ച് സമൂഹം നേതൃത്വം നൽകുന്ന ഈ ഉദ്യമം കൂടുതൽ ശക്തിപ്പെടുന്നു.

എന്നാൽ, ഈ മുൻനിര പോരാളികൾ രംഗത്തിറങ്ങും മുമ്പു തന്നെ, ചലനാത്മകമായ മാധ്യമ മേഖല അതിനായി സജ്‌ജമായിക്കഴിഞ്ഞിരുന്നു. 100 ദിന പ്രചാരണത്തിനായുള്ള ആകർഷക മുദ്രാവാക്യമായ "സാർവത്രിക ശ്രദ്ധ, ക്ഷയരോഗ മുക്ത ഭാരതം' ("ജൻ ജൻ കാ രാഖേ ധ്യാന്‍, ടിബി-മുക്ത് ഭാരത് അഭിയാന്‍') എന്ന പ്രചാരണം വെറും വാചാടോപമായിരുന്നില്ല; ദേശീയ ആഹ്വാനമായിരുന്നു. ടെലിവിഷൻ, റേഡിയോ, പൊതു ഇടങ്ങൾ എന്നിവയിലുടനീളം ഒട്ടേറെ പ്രാദേശിക ഭാഷകളിൽ ഈ ആഹ്വാനം പ്രതിധ്വനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ, ഉന്നത വൃത്തങ്ങൾ ഈ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയെ നിരന്തരം പിന്തുണയ്ക്കുന്ന അചഞ്ചലമായ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ പിൻബലത്തോടെ, സമ്പൂർണ അവബോധം സൃഷ്ടിക്കാൻ ഗണ്യമായി സംഭാവന നൽകി. ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയുടെ നേതൃത്വത്തിൽ, വിവിധ മന്ത്രാലയങ്ങളുടെ സഹകരണവും സംസ്ഥാന തലത്തിലെ ഭാവാത്മക പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന "സമഗ്ര സർക്കാർ' സമീപനം ഏകീകൃതമായ ദേശീയ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.

ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്‍റെ മറ്റൊരു ആധാരശില പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ വ്യാപകമായ സ്വാധീനമാണ്. 2,50,000ത്തിലധികം തദ്ദേശ സ്ഥാപനങ്ങൾ ക്ഷയരോഗബാധ കണ്ടെത്തുന്നതിന് ഊർജസ്വലമായ ശ്രമങ്ങൾ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളെ സർവസാധാരണമായി അവതരിപ്പിക്കുന്നു. സർപഞ്ചുമാരെയും ഗ്രാമ മുഖ്യന്മാരെയും പൊതുജനാരോഗ്യ പരിപാലനത്തിന്‍റെ നേതൃത്വത്തിലേക്ക് അവരോധിക്കുന്നു. ഒരു കാലത്ത് നിഷിദ്ധമായി കരുതിയിരുന്ന കാര്യം ഇപ്പോൾ ഗ്രാമതലത്തിൽ പരസ്യമായി ചർച്ച ചെയ്യപ്പെടുന്നു. അതിലും പ്രധാനമായി അത് നടപ്പിലാക്കപ്പെടുന്നു.

പൊതുജനാരോഗ്യ സഖ്യത്തിൽ മാധ്യമങ്ങളും

ഈ മഹത്തായ ഉദ്യമത്തിൽ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സർക്കാർ ഇടപെടലുകൾ, സാമൂഹിക സംരക്ഷണ പദ്ധതികൾ, സമൂഹം നയിക്കുന്ന സംരംഭങ്ങളുടെ പ്രചോദനാത്മകമായ കഥകൾ എന്നിവ ഉയർത്തിക്കാട്ടുന്നതിലൂടെ, പൊതുജന വിശ്വാസം വളർത്തുകയും പരിചരണത്തിനായി മുന്നോട്ടു വരാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വികേന്ദ്രീകൃതവും ജന കേന്ദ്രീകൃതവുമായ മാതൃക അതിന്‍റെ ഏറ്റവും ആഴത്തിലുള്ള ആവിഷ്കാരം കണ്ടെത്തുന്നത് നൂതനമായ നി-ക്ഷയ് മിത്ര സംരംഭത്തിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ പോഷകാഹാരത്തെയും ക്ഷയരോഗ ചികിത്സാ ഫലങ്ങളെയും ബന്ധിപ്പിക്കുന്ന തെളിവുകൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത് കോർപ്പറേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, കുട്ടികൾ അടക്കമുള്ളവർ നി-ക്ഷയ് മിത്രങ്ങളാകാൻ മുന്നോട്ടു വരും വിധത്തിൽ സമൂഹ പ്രവർത്തനങ്ങളുടെ ശക്തമായ തരംഗത്തിന് കാരണമായി. സമീപകാല 100 ദിന പ്രചാരണത്തിനിടെ 1.05 ലക്ഷത്തിലധികം നി-ക്ഷയ് മിത്രങ്ങൾ ക്ഷയ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും 3.06 ലക്ഷത്തിലധികം ഭക്ഷ്യ ബാസ്‌കറ്റുകൾ വിതരണം ചെയ്തത് താഴേത്തട്ടിൽ ഈ സമീപനം ചെലുത്തുന്ന ദൂരവ്യാപകമായ സ്വാധീനം എടുത്തുകാണിക്കുന്നു.

ക്ഷയരോഗ മുക്തരായവർ നേതൃത്വമേറ്റെടുക്കുന്നത് ഈ മുന്നേറ്റത്തിന്‍റെ ഭാഗധേയത്തെ മാറ്റിമറിക്കുന്നു എന്നതാണ് ഏറ്റവും ശക്തമായ സ്വാധീനം എന്ന് പറയാവുന്ന കാര്യം. രോഗശാന്തിയ്ക്കായുള്ള സ്വന്തം പ്രയാണം വിജയകരമായി പൂർത്തിയാക്കിയ ഈ വ്യക്തികൾ ഇപ്പോൾ ഈ പ്രസ്ഥാനത്തിന്‍റെ അവിഭാജ്യ സഖ്യ കക്ഷികളാണ്. സഹാനുഭൂതിയോടെയുള്ള പെരുമാറ്റവും അനുഭവത്തിൽ നിന്നുള്ള മാർഗനിർദേശവും ക്ഷയരോഗം പൂർണമായും സുഖപ്പെടുത്താവുന്നതാണെന്നതിന്‍റെ ജീവിക്കുന്ന തെളിവുകൾ എന്ന വിശേഷിപ്പിക്കാവുന്ന ഇവർ വാഗ്ദാനം ചെയ്യുന്നു. ക്ഷയരോഗത്തിനു പിന്നിലെ ശാസ്ത്രം, അത് രോഗിയെ മാനസികമായി എങ്ങനെ ബാധിക്കുന്നു, സാമൂഹിക ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് അവബോധമുള്ള അവർ ലഭ്യമാക്കുന്ന പരിശീലനവും അനുഭവങ്ങളുടെ പങ്കിടലും ചികിത്സയുമായി പൊരുത്തപ്പെടാൻ പ്രചോദനം നൽകുകയും സാമൂഹിക സഹാനുഭൂതി വളർത്തുകയും ചെയ്യുന്നു.

ക്ഷയരോഗ മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോൾ, ഈ പ്രധാന ഉത്തേജക ഘടകങ്ങളും ജന പങ്കാളിത്തത്തിന്‍റെ ആത്മാവും തമ്മിലുള്ള നിരന്തര സമന്വയം പരമപ്രധാനമാണ്. വിവരങ്ങൾ നൽകാനും പ്രചോദിപ്പിക്കാനും സമാഹരിക്കാനുമുള്ള അവരുടെ സംയോജിത ശക്തി ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തിയാണ്. സാങ്കേതികവിദ്യ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതിലൂടെയും, നൂതന ആശയവിനിമയ തന്ത്രങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയും, സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെയും ഒരു രോഗത്തെ നിർമാർജനം ചെയ്യുക എന്നതു മാത്രമല്ല ഇന്ത്യയുടെ ആത്യന്തിക ലക്ഷ്യം; എല്ലാ പൗരന്മാർക്കും അവബോധം ലഭിക്കുന്ന, എല്ലാ രോഗികൾക്കും പിന്തുണ ലഭിക്കുന്ന, ക്ഷയരോഗം ഭൂതകാലത്തിന്‍റെ ഓർമയായി മാറുന്ന, ആരോഗ്യപൂർണവും കൂടുതൽ സജീവവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്