റംസാന്‍റെ അകം പൊരുൾ

 

file photo

Special Story

റംസാന്‍റെ അകം പൊരുൾ

പ്രഭാതം മുതൽ പ്രദോഷം വരെയുള്ള ഉപവാസം ഇസ്‌ലാമിന്‍റെ മാത്രം വ്യതിരിക്തതയാണ്

Reena Varghese

അൽഅമീൻ ബീമാപള്ളി ചീഫ് ഇമാം,

മസ്ജിദ് റഹ്‌മാൻ

സത്യവിശ്വാസികളേ, വീണ്ടുമൊരു റംസാൻ വ്രതകാലമെത്തിയിരിക്കുന്നു. നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നിർബന്ധമായി നോമ്പു കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ (ഖുർആൻ 2:183) പൂർവകാലം മുതൽ നോമ്പ് അനുഷ്ഠാനമാക്കിയിരിക്കുന്നത്. വിവിധ മതങ്ങൾ നോമ്പ് വ്രതമായി സ്വീകരിച്ചിട്ടുമുണ്ട്.

എന്നാൽ പരിപൂർണ്ണവും ദൈർഘ്യമേറിയതുമായ ഒരു ഇബാദത്തായിട്ടാണ് മതം വിഭാവന ചെയ്യുന്നത്. പ്രഭാതം മുതൽ പ്രദോഷം വരെയുള്ള ഉപവാസം ഇസ്‌ലാമിന്‍റെ മാത്രം വിതര്യക്തതയാണ്. ഓരോ അവയവങ്ങൾക്കും നോമ്പ് ബാധകമാണ്. സകല തിന്മകളിൽ നിന്നും മാറി നിൽക്കണം. നിഷിദ്ധമായതൊന്നും ചെയ്തുകൂടാ, സുകൃതങ്ങൾ കൊണ്ട് ആവരണം ചെയ്യപ്പെടേണ്ട ദിനങ്ങളാണ്.

നന്മകളാൽ മുച്ചൂടും വലയം ചെയ്യപ്പെടേണ്ടതും തിന്മകൾ നിഷ്കാസനം ചെയ്യപ്പെടേണ്ടതുമാണ്. അരുതായ്മകളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകേണ്ട മാസവുമാണത്. വിശ്വാസികൾക്ക് നന്നാകുവാൻ എളുപ്പമുള്ള മാസവും കൂടിയാണ് വിശുദ്ധ റംസാൻ. പ്രവാചകൻ (സ്വ) അരുൾ ചെയ്തതായി അബീഹുറൈറ(റ)നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം. റംസാനിലെ ആദ്യ രാവ് സമാഗതമായാൽ പിശാചുക്കളും ജിന്നുകളിലെ അതിക്രമികളും ചങ്ങലക്കിടപ്പെടും.

നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടും. അതിൽ ഒരു വാതിലും പിന്നീട് (ആ മാസത്തിൽ) തുറക്കപ്പെടുകയില്ല. സ്വർഗ കവാടങ്ങൾ മലർക്കെ തുറക്കപ്പെടും. അതിലെ ഒരു വാതിലും (ആ മാസത്തിൽ) അടയ്ക്കപ്പെടുകയില്ല. ഒരു വിളംബരക്കാരൻ ഇങ്ങനെ വിളിച്ചു പറയും, നന്മ കാംക്ഷിക്കുന്നവനേ, മുന്നോട്ടു വരൂ തിന്മകൾ കൊതിക്കുന്നവനെ പിറകോട്ട് മാറൂ. റംസാനിലെ എല്ലാ രാവിലും അല്ലാഹുവിന് നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന ചിലയാളുകളുണ്ട് (സുനനു തിർമിദി 682, ഇബ്നുമാജ 1642) അതിനാൽ അല്ലാഹു അടിമകൾക്ക് അവൻ കനിഞ്ഞരുളിയ ഈ മാസം അർഹമായ രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ‍്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ്: അടൂരിൽ രമ‍്യ ഹരിദാസും ആറന്മുളയിൽ അബിൻ വർക്കിയും മത്സരിച്ചേക്കും

ഒറ്റപ്പെട്ട സംഭവം വീണ്ടും! മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു; സർക്കാർ ആശുപത്രിക്കെതിരേ ബന്ധുക്കൾ

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ‍്യ കണ്ണി അറസ്റ്റിൽ

മാധ‍്യമപ്രവർത്തകന്‍റെ കൊലപാതകം: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു