Special Story

വർക്ക് ഫ്രം തിയെറ്റർ: സിനിമ കാണുന്നതിനിടെ ജോലി ചെയ്യുന്ന ടെക്കിയുടെ വീഡിയോ വൈറൽ

ബംഗളൂരുവിൽ ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന കമന്‍റുകളുമായി പലരും എത്തിയിട്ടുണ്ട്

മഹാമാരിയുടെ കാലത്ത് ഏറെ പരിചിതമായ പ്രയോഗമാണു വർക്ക് ഫ്രം ഹോം. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്‍റെ സ്വീകാര്യത ഏറെ കൂടിയ കാലമായിരുന്നു അത്. എന്നാൽ വർക്ക് ഫ്രം തിയെറ്റർ എന്നു കേട്ടിട്ടുണ്ടോ. സിനിമ കാണുന്നതിനിടെ തിയെറ്ററിലിരുന്ന് ജോലി തീർക്കുന്നതിനെ വർക്ക് ഫ്രം തിയെറ്റർ എന്നു തന്നെ വിശേഷിപ്പിക്കാം. എന്തായാലും ഇത്തരമൊരു വർക്ക് ഫ്രം തിയെറ്റർ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ബംഗളൂരുവിലെ തിയെറ്ററിൽ നിന്നുള്ളതാണ് ദൃശ്യം. സിനിമയ്ക്കിടെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിന്‍റെ ചിത്രം തിയറ്ററിലിരുന്ന ആരോ ആണ് പകർത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വൈറലാവുകയും ചെയ്തു. ടെക്കികളുടെ താവളമായ ബംഗളൂരുവിൽ ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന കമന്‍റുകളുമായി പലരും എത്തിയിട്ടുണ്ട്.

റോഡിലും പാർക്കിലുമൊക്കെ ലാപ്ടോപ്പിനു മുന്നിലിരിക്കുന്ന ടെക്കികളെ ബംഗളൂരുവിൽ ധാരാളമായി കാണാൻ കഴിയും. സിനിമയ്ക്കിടയിലും ജോലി തീർക്കുന്നത് ഇതാദ്യമെന്നാണ് ഒരു കമന്‍റ്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി