Special Story

ഇവർ ദരിദ്രരായാൽ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ അതിസമ്പന്നരെ ദരിദ്രരാക്കിയപ്പോൾ

അങ്ങനെയൊരു വിചിത്ര ഭാവനയെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ യാഥാർഥ്യമാക്കിയിട്ടുണ്ട്

MV Desk

ലോകം അതിസമ്പന്നരെന്നു വാഴ്ത്തിയവർ ദരിദ്രരായി മാറിയാൽ എങ്ങനെയിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ. അതിവിദൂര ഭാവിയിൽ പോലും സംഭവിക്കാൻ ഇടയില്ലാത്ത കാര്യമാണെങ്കിലും നിർമിത ബുദ്ധിക്ക് ഇതൊന്നും അസാധ്യമല്ലല്ലോ. അങ്ങനെയൊരു വിചിത്ര ഭാവനയെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിലൂടെ യാഥാർഥ്യമാക്കിയിട്ടുണ്ട്.

മുകേഷ് അംബാനി

എഐ പ്രോഗ്രാമായ മിഡ് ജേണിയിലൂടെയാണു സമ്പന്നരെ ദരിദ്രരാക്കി മാറ്റിയിരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നരായ ബിസിനസുകാരെ ദരിദ്രരാക്കി മാറ്റിയുള്ള ചിത്രങ്ങൾ ഗോകുൽ പിള്ളയെന്നയാളാണു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

മാർക്ക് സുക്കർബർഗ്

മുൻ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ബിൽ ഗേറ്റ്സ്, മുകേഷ് അംബാനി, മാർക്ക് സുക്കർബർഗ്, ഇലോൺ മസ്ക്ക് തുടങ്ങിയവരെല്ലാം ദരിദ്ര മേക്കോവറിൽ എത്തിയിരിക്കുന്നു.

ഡൊണാൾഡ് ട്രംപ്

എന്തായാലും സമ്പന്നരുടെ ദരിദ്ര ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video