മുഹമ്മദ് അസറുദ്ദീൻ

 
Sports

ദക്ഷിണ മേഖലാ ടീമിൽ അഞ്ച് കേരള താരങ്ങൾ

കേരളത്തിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീനാണ് ദുലീപ് ട്രോഫി കളിക്കാനുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റൻ

കൊച്ചി: ദുലീപ് ട്രോഫി ക്രിക്കറ്റിനുള്ള ദക്ഷിണ മേഖലാ ടീമിൽ അഞ്ച് കേരള താരങ്ങൾ ഇടംനേടി. തിലക് വ‍ർമയാണ് ക്യാപ്റ്റൻ. കേരള താരം മുഹമ്മദ് അസറുദ്ദീൻ ഉപനായകൻ.

അസറുദ്ദീനു പുറമെ സൽമാൻ നിസാ‍ർ, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരും ടീമിലുണ്ട്. റിസർവ് താരമാണ് ഏദൻ.

രഞ്ജി ട്രോഫിയിൽ ഫൈനലിൽ കടന്ന പ്രകടനമാണ് കേരള താരങ്ങളെ ദക്ഷിണ മേഖലാ ടീമിൽ എത്തിച്ചത്.

ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. സെപ്റ്റംബ‍ർ നാലിന് ദക്ഷിണ മേഖലയുടെ ആദ്യ മത്സരം. എൽ. ബാലാജിയാണ് പരിശീലകൻ.

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്

ഗിൽ - സുന്ദർ - ജഡേജ സെഞ്ചുറികൾ; നാലാം ടെസ്റ്റ് ഡ്രോ

പിഎസ്‌സി പരീക്ഷ ഇനി ഏഴു മണിക്ക്

5 ദിവസം കൂടി മഴ; 4 ജില്ലകൾക്ക് യെലോ അലർട്ട്

മലയാളി വിദ്യാർഥി ലണ്ടനിൽ ബൈക്ക് അപകടത്തിൽ മരിച്ചു