Sports

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ്: ഇ​ന്ത്യ വീ​ണ്ടും തോ​റ്റു

ആ​ദ്യ പ​കു​തി​യു​ടെ പ​രി​ക്ക് സ​മ​യ​ത്ത് ഉ​സ്ബ​കി​സ്ഥാ​ൻ ന​സ്രു​ള്ളേ​വി​ലൂ​ടെ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി

MV Desk

ദോ​ഹ: എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഉ​സ്ബ​കി​സ്ഥാ​നോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ദ​യ​നീ​യ പ​രാ​ജ​യം.

ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ മൂ​ന്നു ഗോ​ളു​ക​ളും ഉ​സ്ബ​കി​സ്ഥാ​ൻ നേ​ടി വി​ജ​യ​മു​റ​പ്പി​ച്ചി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി എ​ന്ന​തു മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ക ആ​ശ്വാ​സം. ഉ​സ്ബ​കി​സ്ഥാ​ൻ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ഫൈ​സു ലേ​വി​ലൂ​ടെ മു​ന്നി​ലെ​ത്തി. പ​തി​നെ​ട്ടാം മി​നി​റ്റി​ൽ സെ​ർ ജേ​വ് ലീ​ഡ് ഉ​യ​ർ​ത്തി.

ആ​ദ്യ പ​കു​തി​യു​ടെ പ​രി​ക്ക് സ​മ​യ​ത്ത് ഉ​സ്ബ​കി​സ്ഥാ​ൻ ന​സ്രു​ള്ളേ​വി​ലൂ​ടെ മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി. ഇ​തോ​ടെ ര​ണ്ട് ക​ളി​ക​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റും ഇ​ല്ലാ​തെ ഇ​ന്ത്യ ഗ്രൂ​പ്പി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു

വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി; ഉടൻ സമൻസ് അയക്കും

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍