Anas Edathodika 
Sports

അനസ് വീണ്ടും കളത്തിലേക്ക്, ഗോകുലത്തിനു വേണ്ടി പന്തുതട്ടും

തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം

കോഴിക്കോട്: മുൻ ഇന്ത്യൻ സെന്‍റർ ബാക്ക് താരം അനസ് എടത്തൊടിക ഗോകുലം കേരള എഫ്‌സിയുമായി ഐ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിലേക്ക് കരാർ ഒപ്പിട്ടു. 2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി അവസാനമായി ഫുട്‌ബോൾ കളിച്ച 36 കാരനായ അനസ്, ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് തനിക്കും അത്ഭുതമായിരിക്കുന്നുവെന്ന് പറഞ്ഞു. ""കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ജംഷെപ്ദൂറിനൊപ്പം കളിച്ചതിന് ശേഷം കളിക്കുന്നത് നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഗോകുലം ടീമിൽ എനിക്കായി അവരുടെ പദ്ധതികൾ വിശദീകരിച്ചതിന് ശേഷം, ഞാൻ ആവേശഭരിതനായി, തിരിച്ചുവരാൻ തീരുമാനിച്ചു''- അനസ് പറഞ്ഞു.

2021-22 സീസണിൽ ജംഷഡ്പൂർ എഫ്‌സി ഐഎസ്‌എൽ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും സീസണിൽ മൂന്ന് തവണ മാത്രമാണ് അനസിനെ ഫീൽഡ് ചെയ്തത്. കഴിഞ്ഞ നാല് വർഷത്തിനിടെ12 മത്സരങ്ങൾ മാത്രമേ അനസ് കളിച്ചിട്ടുള്ളൂവെങ്കിലും വരും സീസണിൽ അനസിന്‍റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ഗോകുലം കേരള എഫ്‌സി ഉടമ വിസി പ്രവീൺ പറഞ്ഞു.

''അനസ് പരിചയസമ്പന്നനായ ഒരു ഫുട്ബോൾ കളിക്കാരനാണ്, കൂടാതെ നിരവധി ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകളിൽ ഒരു പ്രധാന ഘടകമായിരുന്നു. വിജയകരമായ ഒരു അന്താരാഷ്‌ട്ര കരിയറും അദ്ദേഹത്തിനുണ്ടായിരുന്നു, ഞങ്ങളുടെ യുവ കളിക്കാർക്ക് പ്രചോദനമാവാനും അദ്ദേഹത്തിന് കഴിഞ്ഞു''- പ്രവീൺ പറഞ്ഞു

നേരത്തെ, 2019 ൽ, അനസ് അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ അഭ്യർഥനയെത്തുടർന്ന് അഞ്ച് മാസത്തിന് ശേഷം വിരമിക്കുന്നതിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന

ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള 26 മാധ്യമങ്ങൾക്ക് നേപ്പാളിൽ‌ വിലക്ക്

രാഹുലിനെതിരെയുളള ലൈംഗിക ആരോപണം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു

ഓണനാളിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ