ഹെക്റ്റർ ഡാനിയേൽ കബ്രേര

 
Sports

അർജന്‍റീന ടീം മാനേജർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു

സുരക്ഷയും മറ്റും വിലയിരുത്തുന്നതിനു വേണ്ടിയാണ് അർജന്‍റീന ടീം പ്രതിനിധി കൊച്ചിയിലെത്തിയത്

Aswin AM

കൊച്ചി: അർജന്‍റീന ഫുട്ബോൾ ടീം മാനേജർ ഹെക്റ്റർ ഡാനിയേൽ കബ്രേര കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. കായികമന്ത്രി വി. അബ്ദുറഹിമാനൊപ്പമായിരുന്നു സന്ദർശനം.

ടീം സംതൃപ്തരാണെന്നും ഔദ‍്യോഗിക പ്രഖ‍്യാപനം മുഖ‍്യമന്ത്രി നടത്തുമെന്നും മന്ത്രി വ‍്യക്തമാക്കി. സുരക്ഷയും മറ്റും വിലയിരുത്തുന്നതിനു വേണ്ടിയാണ് അർജന്‍റീന ടീം പ്രതിനിധി കൊച്ചിയിലെത്തിയത്.

അർജന്‍റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയയായിരിക്കും അർജന്‍റീനയുടെ എതിരാളികൾ. നവംബർ 15നും 18നും ഇടയിലായിരിക്കും മത്സരം നടക്കുക.

കാലവർഷം തൊട്ടടുത്ത്; മഴ ശക്തമാകും

സിനിമ സംഘടനകളുമായി മന്ത്രി ചർച്ച നടത്തും

യുഎസുമായുള്ള ചർച്ച ഇറാൻ നിർത്തിവച്ചു

പാൽ ഉത്പാദനം ഒരു ലിറ്ററാക്കും: മുഖ്യമന്ത്രി

'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി